പപ്പ ആ വീപ്പയ്ക്കുള്ളിലുണ്ടെന്ന് മകൾ; മർച്ചൻറ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഡ്രമ്മിലടച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മീററ്റ്: ഉത്തർപ്രദേശിൽ മർച്ചൻറ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും, കാമുകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലടച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പപ്പ ആ വീപ്പയ്ക്കുള്ളിലുണ്ടെന്ന് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ അഞ്ച് വയസ്സുകാരിയായ മകൾ അയൽവാസികളോട് പറഞ്ഞിരുന്നുവെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സൗരഭിൻറെ അമ്മ. ഇത്തരത്തിൽ പറയാറുണ്ടായിരുന്നതുകൊണ്ടു തന്നെ കുട്ടി കൊലപാതകം നേരിൽ കണ്ടിരിക്കാം എന്നും അമ്മ പറഞ്ഞു.

കഴിഞ്ഞ മാസം അവസാനത്തോടെ മകളുടെ ജന്മദിനം ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു സൗരഭ്. ഈ സമയം ഭാര്യ മുസ്കാനും, സഹിൽ ശുക്ല എന്ന യുവാവും തമ്മിലുള്ള ബന്ധം സൗരഭ് അറിഞ്ഞെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പോലീസ് പറഞ്ഞു. തുടർന്നാണ് മാർച്ച് നാലിന് മുസ്കാനും, കാമുകനും ചേർന്ന് ഇയാളെ കൊലപ്പെടുത്തിയത്.

ഭർത്താവിന് താൻ മയക്കമരുന്ന് കലർത്തിയ ഭക്ഷണം നൽകി ബോധരഹിതനാക്കിയെന്നും, പിന്നാലെ കുത്തിക്കൊന്ന ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഡ്രമ്മിൽ നിറച്ച് സിമന്റിട്ട് അടക്കുകയായിരുന്നുവെന്നും മുസ്കാൻ പറഞ്ഞു. ശേഷം ഇഷ്ടികകൾ കൊണ്ട് മൂടിയ ഡ്രം ഫ്ലാറ്റിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം താനും ഭർത്താവും ഹിമാചലിലേക്ക് യാത്ര പോകുന്നുവെന്ന് അയൽക്കാരോട് പറഞ്ഞ ശേഷം മുസ്കാൻ ഫ്ലാറ്റ് പൂട്ടി, മകളെ അമ്മയെ ഏൽപിച്ച് മുങ്ങുകയായിരുന്നു. മാത്രമല്ല ആളുകളെ വിശ്വസിപ്പിക്കുന്നതിനായി സൗരഭിന്റെ ഫോൺ ഉപയോഗിച്ച് യാത്രയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ സൗരഭിന്റെ കുടുംബം പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് സംശയം ഉടലെടുത്തത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. മാത്രമല്ല ഉപേക്ഷിച്ചിട്ടുപോയ വീപ്പയിൽ നിന്ന് രൂക്ഷ ഗന്ധം പുറത്ത് വന്നതും സംശയങ്ങൾ കടുക്കാൻ കാരണമായി.

ഇതിനെല്ലാം ശേഷം സ്വന്തം വീട്ടിലെത്തിയ മുസ്കാൻ, തന്റെ ഭർത്താവിനെ അദ്ദേഹത്തിന്റെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി എന്നാണ് പറഞ്ഞതെന്ന് അമ്മ കവിത റസ്തോഗി പറഞ്ഞു. വിവരം അറിഞ്ഞതോടെ വിഷയം പോലീസിൽ അറിയിക്കാൻ മുസ്കാൻറെ അച്ഛൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് യുവതിയുടെ അച്ഛൻ സ്റ്റേഷനിലേക്ക് പോകവേയാണ് താനും സഹിലും ചേർന്നാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് മുസ്കാൻ സമ്മതിച്ചെന്നും അച്ഛൻ പറഞ്ഞു. സംഭവ വിവരം അറിഞ്ഞപാടെ മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മുസ്കാനെയും സഹിലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി മുസ്കാൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം തടഞ്ഞതിനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് മകൾ കുറ്റസമ്മതം നടത്തിയതെന്ന് മുസ്കാന്റെ പിതാവ് പറഞ്ഞു. തന്റെ മകൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും തൂക്കിലേറ്റണമെന്നും അച്ഛൻ പ്രമോദ് റസ്തോഗി പ്രതികരിച്ചു.

അതേസമയം ഇതിൽ നിന്നും വ്യത്യസ്തമായി, മുസ്കാൻറെ മാതാപിതാക്കൾക്കും കൊലപാതകത്തെ കുറിച്ചറിയാമായിരുന്നെന്നും, അവർ അഭിഭാഷകനോട് ആലോചിച്ച ശേഷമാണ് പോലീസിനെ അറിയിച്ചതെന്നും, അതുകൊണ്ട് ഇവരെയും തൂക്കിലേറ്റണമെന്ന് കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന നിലയിലേക്ക് ഹിന്ദുക്കൾ എത്തണമെന്ന് മോ​ഹൻ ഭാ​ഗവത്

ന്യൂഡൽഹി: ഹിന്ദുക്കൾക്കിടയിലെ ജാതി വേർതിരിവ് അവസാനിപ്പിക്കണമെന്ന് ആർ എസ് എസ് മേധാവി...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണം; ഷൈൻ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന എക്സൈസിന്റെ അപേക്ഷ...

ഇനി ചോറ് കഴിച്ച് തടി കുറയ്ക്കാം, ഈ ചോറ് കഴിച്ചാൽ തടി കുറയും, സ്ലിം ആകും..! അത്ഭുതമായി ‘ഷിരാതകി’ എന്ന മിറക്കിൾ റൈസ്

തടി കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായി പറയുന്നത് ചോറിന്റെ ലവ് കുറയ്ക്കുക എന്നതാണ്....

ഐപിഎൽ കാണാൻ എത്തിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നഷ്ടമായത് ഐഫോൺ

മുംബൈ: ഐപിഎൽ കാണാൻ എത്തിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നഷ്ടമായത് ഐഫോൺ....

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; ഇടിമിന്നലും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img