കൊച്ചി: മൂന്നു ആഢംബര കാറുകളിലായി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവതി യുവാക്കളെ തിരഞ്ഞ് മോട്ടോർ വാഹനവകുപ്പ്. കൊച്ചിയിൽ പുതുവര്‍ഷരാത്രിയിലാണ് സംഭവം. മറൈൻ ഡ്രൈവിനു സമീപമാണ് കാറുകളിൽ അപകടകരമായ രീതിയിൽ ഇവർ യാത്ര ചെയ്തത്.(Dangerous driving of youths in luxury cars at kochi)
രണ്ട് ബെന്‍സ് കാറും ഒരു ബിഎം ഡബ്ല്യു കാറിലുമായിരുന്നു അഭ്യാസ പ്രകടനം. കാറുകളുടെ ഇരുവശത്തെയും ഡോറിൽ തൂങ്ങി നിന്ന് അപകടരമായ രീതിയിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഹൈക്കോർട്ട്, സുഭാഷ് പാർക്ക് റോഡിലായിരുന്നു ഇവർ കടന്നു പോയത്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് കാറുകൾ കണ്ടെത്താനുള്ള അന്വേഷണം മോട്ടോർ വാഹന വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
പുതുവര്‍ഷ ദിനത്തിൽ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഒരു വാഹനം എറണാകുളം രജിസ്ട്രേഷനിലും മറ്റു രണ്ടെണ്ണം ഹരിയാന രജിസ്ട്രേഷനിലുമുള്ളതാണ്. വാഹനങ്ങളുടെ നമ്പര്‍ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്.