കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് ഡിജിറ്റല്‍ പേയ്മെന്റുകളുടെ കുതിച്ചുചാട്ടമുണ്ടായപ്പോള്‍ ആ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. വിശ്വസനീയമായ ഉറവിടമെന്നു വ്യാജേന നടിച്ചു ആശയവിനിമയം നടത്തുകയും പണമോ വിവരങ്ങളോ ചോര്‍ത്തുകയും ചെയ്യുന്നതാണ് ഫിഷിങ്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും അധികം കേള്‍ക്കുന്ന മറ്റൊരു വാക്ക് ക്വിഷിങ് എന്നതാണ്( QRcode phishing). മിക്കവാറും എല്ലാ ദിവസവും ഇമെയില്‍ അടിസ്ഥാനമാക്കിയുള്ള ക്വിഷിംഗ് പ്രവര്‍ത്തനം നിരീക്ഷിക്കുകയായിരുന്നുവെന്നും സമാനമായ വേഡ് ഡോക്യുമെന്റുകള്‍ ഘടിപ്പിച്ചിട്ടുള്ള സംശയാസ്പദമായ ഇമെയിലുകളുടെ ഒരു പരമ്ബര ശ്രദ്ധയില്‍പ്പെട്ടതായും എച്ച്‌പിയിലെ മാല്‍വെയര്‍ അനലിസ്റ്റ് പാട്രിക് ഷ്ലാപ്പര്‍ പറയുന്നു.
2017നും 2023 മെയ് മാസത്തിനുമിടയില്‍ ബെംഗളൂരു മാത്രം ഏകദേശം 20662 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എങ്ങനെ ഇത്തരം തട്ടിപ്പ് എങ്ങനെ തിരിച്ചറിയാമെന്നും അഥവാ ഇത്തരമൊരു തട്ടിപ്പില്‍ കുടുങ്ങിയാല്‍ എങ്ങനെ ലക്ഷപ്പെടാമെന്നും പരിശോധിക്കാം. സര്‍ക്കാര്‍ ധനസഹായം, അല്ലെങ്കില്‍ വിവിധ സേവനങ്ങളുടെ സബ്‌സിഡി. ഫ്രീ റിചാര്‍ജ് എന്നിവ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു കാണിച്ചാണ് ഇമെയിലേ എസ്‌എംഎസോ ലഭിക്കുക. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെടും ഇത് അവരുടെ വ്യക്തിപരവും സാമ്ബത്തികവുമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന ഒരു അപേക്ഷാ ഫോമിലേക്ക് റീഡയറക്‌ട് ചെയ്യും. പലപ്പോഴും വൈറസുകള്‍, സ്‌പൈവെയര്‍, ട്രോജനുകള്‍ അല്ലെങ്കില്‍ മറ്റ് മാല്‍വെയറുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യിക്കുകയും ചെയ്യും. ഇത് ഡാറ്റ മോഷണം, സ്വകാര്യത ലംഘനങ്ങള്‍, റാന്‍സംവെയര്‍ ആക്രമണങ്ങള്‍ തുടങ്ങിയവയിലേക്ക് നയിച്ചേക്കാം.
സൈബര്‍ തട്ടിപ്പുകാരുടെ മറ്റൊരു തട്ടിപ്പ് ഇങ്ങനെ: സുരക്ഷിതമല്ലാത്ത Wi-Fiനെറ്റ്വര്‍ക്കുകള്‍ ഇവര്‍ സ്ഥാപിക്കുകയും അവരുടെ QRകോഡുകള്‍ സ്‌കാന്‍ ചെയ്യുമ്ബോള്‍ സൗജന്യ ഇന്റര്‍നെറ്റ് ആക്സസ് വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. കണക്റ്റു ചെയ്തുകഴിഞ്ഞാല്‍, കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ, വ്യക്തിഗതമോ രഹസ്യാത്മകമോ ആയ ബിസിനസ്സ് വിവരങ്ങള്‍ മോഷ്ടിക്കുക, ഓണ്‍ലൈന്‍ ബാങ്കിംഗ് ക്രെഡന്‍ഷ്യലുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ തടസ്സപ്പെടുത്തുകയും ചോര്‍ത്തുകയും ചെയ്യുന്നു.
ക്വിഷിംഗ് ആക്രമണങ്ങള്‍ തടയാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
അപരിചിതമായ ഉറവിടത്തില്‍ നിന്ന് ഒരിക്കലും QRകോഡ് സ്‌കാന്‍ ചെയ്യരുത്.
വ്യക്തിഗത വിവരങ്ങളോ ലോഗിന്‍ ക്രെഡന്‍ഷ്യലുകളോ പേയ്മെന്റോ ആവശ്യപ്പെടുന്ന ഒരു സൈറ്റിലേക്ക് QR കോഡ് നിങ്ങളെ കൊണ്ടുപോകുകയാണെങ്കില്‍ അതീവ ജാഗ്രത പാലിക്കുക.
സ്മാര്‍ട്ട്ഫോണിന്റെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുക: നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും അപ് ടു ഡേറ്റ് ആയി സൂക്ഷിക്കുക.
ഒരു വിശ്വസനീയ ഉറവിടത്തില്‍ നിന്ന് ഇമെയില്‍ വഴി നിങ്ങള്‍ക്ക് ഒരു QRകോഡ് ലഭിക്കുകയാണെങ്കില്‍, ഒരു പ്രത്യേക മീഡിയം വഴി സ്ഥിരീകരിക്കുക.
QRകോഡിന്റെ URL തുറക്കുന്നതിന് മുമ്ബ് അതിന്റെ പ്രിവ്യൂ അവലോകനം ചെയ്ത് അത് നിയമാനുസൃതമാണോ എന്ന് നോക്കുക.
പ്രിവ്യൂ ഉള്ള ഒരു QR കോഡ് റീഡര്‍ ഉപയോഗിക്കുക: ചില QR കോഡ് സ്‌കാനര്‍ ആപ്പുകള്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്ബ് URL-ന്റെയോ ഉള്ളടക്കത്തിന്റെയോ പ്രിവ്യൂ നല്‍കുന്നു. തുടരുന്നത് സുരക്ഷിതമാണോയെന്ന് പരിശോധിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.