അയോധ്യയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്. കേസിൽ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിങ്ങനെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ യുവതിയെ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ലഹരിപ്പുറത്താണ് പ്രതികൾ കൃത്യം നടത്തിയതെന്നും, കൊലയ്ക്ക് ശേഷം യുവതിയുടെ നഗ്ന മൃതദേഹം ഗ്രാമത്തിനകത്തുള്ള കനാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ക്രൂരമായി ബലാത്സംഗം ചെയ്താണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. മൃതദേഹത്തിൻറെ കണ്ണുകൾ ചൂഴ്ന്നെടുത്തു. എല്ലുകളൊടിച്ച നിലയിലായിരുന്നു. ശരീരത്തിൽ അഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു എന്നും കുംടുംബം ആരോപിച്ചു.
യുവതിെ കാണാനില്ലെന്ന് കുടുംബം നൽകിയ പരാതിയിൽ പൊലീസ് വേണ്ട പരിഗണന നൽകിയിരുന്നെങ്കിൽ യുവതി കൊല്ലപ്പെടില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മൂന്ന് ദിവസമായി പെൺകുട്ടിയെ കാണാതായിട്ട്. എന്നാൽ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല. ബിജെപിയുടേത് കാട്ടുനീതിയാണെന്നും പിന്നാക്ക വിഭാഗത്തിൻറെ പ്രശ്നങ്ങൾ ആരും ചെവിക്കൊള്ളുന്നില്ലെന്നും വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.