web analytics

വീണ്ടും ചക്രവാതച്ചുഴി വരുന്നു; വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴ; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്: ജാഗ്രതാ നിർദേശം

വീണ്ടും ചക്രവാതച്ചുഴി വരുന്നു; വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴ

ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടർന്ന് വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു.

സംസ്ഥാനത്തിന്റെ മധ്യ–തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പത്തനംതിട്ടയും ഇടുക്കിയും ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്ന് പ്രവചിക്കുന്നു.

മഴയോടൊപ്പം ഇടിമിന്നലും കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ചക്രവാതച്ചുഴിയുടെ സ്വാധീനം ഏറ്റവും കൂടുതൽ അനുഭവപ്പെടാൻ സാധ്യത തെക്കൻ തമിഴ്‌നാട് മേഖലയിലാണെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

വെള്ളിയാഴ്ചയോടെ ചുഴി ശ്രീലങ്കയുടെ ഭാഗത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. ഇതനുസരിച്ച് കാലാവസ്ഥാ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുമെന്നും കേരളത്തിൽ മഴയുടെ തീവ്രതയിൽ വ്യത്യാസം വരുമെന്നും സൂചനയുണ്ട്.

വീണ്ടും ചക്രവാതച്ചുഴി വരുന്നു; വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴ

പ്രത്യേകിച്ച് മധ്യകേരളവും തെക്കൻ കേരളവും ഉൾപ്പെടുന്ന ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. കടൽ മേഖലകളിലും കാലാവസ്ഥ പ്രതികൂലമാകുമെന്നാണ് മുന്നറിയിപ്പ്.

ജനുവരി 9ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഇത്തരം സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ഈ തീയതികളിൽ മേൽപ്പറഞ്ഞ കടൽ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത എന്നിവയും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

Other news

70000 ദിനാർ വരെ വായ്പ; പ്രവാസി സൗഹൃദ നയങ്ങളുമായി കുവൈത്ത് ബാങ്കുകൾ

70000 ദിനാർ വരെ വായ്പ; പ്രവാസി സൗഹൃദ നയങ്ങളുമായി കുവൈത്ത് ബാങ്കുകൾ കുവൈത്ത്...

യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്ക് ആശ്വാസം; വിവിധ ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പുകൾ: വിശദവിവരങ്ങൾ:

വിവിധ ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പുകൾ: വിശദവിവരങ്ങൾ: തിരുവനന്തപുരം ∙ സംസ്ഥാനത്തെ യാത്രക്കാരുടെ...

സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ച ഇ ഡി ഉദ്യോഗസ്ഥന് എട്ടിന്റെ പണി; അഴിമതി ആരോപണത്തിന് പിന്നാലെ നിർബന്ധിത വിരമിക്കൽ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിർണ്ണായക കേസുകൾ കൈകാര്യം ചെയ്തിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ...

ഉപ്പുതറയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു, പ്രതിക്കായി തിരച്ചില്‍

ഉപ്പുതറയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു,...

‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ല; കുട്ടികളുടെ ബാഗിന്റെ ഭാരവും കുറയും; മന്ത്രി വി. ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങൾ ഇനി പുതിയ കാലത്തിനൊപ്പം മാറും. കുട്ടികളുടെ തോളിലെ...

കാറിനുള്ളിൽ കുടുങ്ങിയ ഒന്നരവയസ്സുകാരനെ  സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിശമനസേന

കാറിനുള്ളിൽ കുടുങ്ങിയ ഒന്നരവയസ്സുകാരനെ  സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിശമനസേന പത്തനംതിട്ട: വീടിന്റെ പോർചിൽ പാർക്ക്...

Related Articles

Popular Categories

spot_imgspot_img