ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76 .
ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെളളപ്പൊക്കത്തെ തുടർന്ന് കൊളംബോ കൊളംബോയിലെ ബണ്ഡാരനായക അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ മലയാളി യാത്രികരിലെ ആദ്യസംഘമായ 237 പേരെ തിരുവനന്തപുരത്ത് എത്തിച്ചു.
വ്യോമസേനയുടെ ഐഎൽ-76 എന്ന വ്യോമസേനാ വിമാനമാണ് മലയാളികളായ യാത്രക്കാരെ കൊളംബോയിൽ നിന്ന് രക്ഷപ്പെടുത്തി ഞായറാഴ്ച രാത്രി 7.45 ഓടെ തിരുവനന്തപുരത്ത് എത്തിച്ചത്.
രണ്ടാം സംഘത്തെകൊണ്ടുവരുന്നതിന് വിമാനം വീണ്ടും കൊളംബോയിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച അർധരാത്രിയോടെ 80 യാത്രക്കാരെ എത്തിക്കുമെന്ന് നോർക്ക അധികൃകർ പറഞ്ഞു.
സൗദി അറേബ്യ, കുവൈറ്റ്, ദോഹ, അബുദാബി അടക്കമുളള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ശ്രീലങ്കൻ എയർവേയ്‌സ് വിമാനത്തിൽ കൊളംബോയിലെത്തിയത്.
തുടർന്ന് കണക്ഷൻ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തേണ്ടവരായിരുന്നു ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെളളപ്പൊക്കത്തെ തുടർന്ന് വിമാനത്താവളത്തിൽ നാലുദിവമായി കുടുങ്ങിപ്പോയത്.
കുവൈത്തിൽ നിന്നും കൊളംബോയിൽ കഴിഞ്ഞ വെളളിയാഴ്ച എത്തിയ ശ്രീലങ്കൻ എയർവേയ്‌സിലെ യാത്രക്കാരനായിരുന്നു നാലാഞ്ചിറ സ്വദേശിയായ വിജിൻ ദാസ്.
താനെത്തിയ വിമാനം കൊളംബോയിലെത്തിയെങ്കിലും റൺവേ തൊടാതെ വീണ്ടും കൊളംബോയിലെ ആഭ്യന്തര വിമാനത്താവളത്തിലായിരുന്നു ഇറക്കിയത്.
തുടർന്ന് താനുൾപ്പെട്ട മലയാളി യാത്രക്കാരെ ബസിൽ കയറ്റി കൊളംബോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.
തുടർന്ന് വിമാനത്താവളത്തിലെ വിവിധയിടങ്ങളിൽ താൽക്കാലിക സൗകര്യമേർപ്പെടുത്തുകയായിരുന്നു.
ഭക്ഷണമോ ആവശ്യത്തിനുളള കുടിവെളളമോ നൽകാൻ ബന്ധപ്പെട്ട ശ്രീലങ്കൻ എയർവേയ്‌സ് കമ്പനി തയ്യാറായില്ലെന്ന് യാത്രക്കാരനും കുവൈറ്റിൽ നിന്ന് കൊളംബോയിലെത്തിയ നാഗർ കോവലിൽ സ്വദേശി മുഹമ്മദ് നവാസ് പറഞ്ഞു.
കഴിഞ്ഞ 27 മുതലുളള നാലുദിവസം ദുരിതമായിരുന്നു തങ്ങൾക്കെന്ന് നവാസ് പറഞ്ഞു. ഞായറാഴ്ച വീടുപാലുകാച്ചിനെത്തേണ്ടിയിരുന്ന വെമ്പായം സ്വദേശി എത്താനായില്ല.
ശനിയാഴ്ച വിവാഹ നിശ്ചയം നടത്തേണ്ടിയിരുന്ന തമിഴ്‌നാട് സ്വദേശിയുടെ വിവാഹം മുടങ്ങിയെന്ന് സഹയാത്രികർ പറഞ്ഞു.
നാലുദിവസമായി ദുരിതത്തിലായവരുടെ വിമാനത്താവളത്തിൽ സമരസമാനയ ബഹളം നടത്തിയിരുന്നു.
തുടർന്നാണ് വിദേശ കാര്യ മന്ത്രാലയം ഇടപെടുകയും വ്യോമസേനാ വിമാനമയച്ച് കൊളംബോ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന മലയാളികൾ ഉൾപ്പെട്ടവരെ നാട്ടിലെത്തിച്ചത്.
തന്റെ ഭർത്താവ് വിജിൻദാസ് ഞായറാഴ്ച രാവിലെ 11.30- ന് വിമാനത്താവളത്തിലെത്തുമെന്നറിഞ്ഞ ഒന്നരവയസുളള മകൾ സേറമിസിയയുമായി എത്തിയിരുന്നു.
വിമാനം രാത്രി 7.45 ഓടൊയിരുന്നു എത്തിയത്. നടപടിക്രമങ്ങൾ കഴിഞ്ഞ് 9.30 ഓടെയായിരുന്നു പുറത്തിറങ്ങിയത്.
നാഗർ കോവിൽ സ്വദേശികളായ ആമിനയും മകൾ സുഹൈനയും കൂടി രാവിലെ തന്നെ വിമാനതാവളത്തിൽ എത്തിയിരുന്നു.
പത്തുമണിയോടെയാണ് ഇവരുടെ ഭർത്താവായ മുഹമ്മദ് നവാസ് പുറത്തിറങ്ങിയത്. നോർക്കാ റൂട്ട്‌സ് പ്രതിനിധികളെത്തിയാണ് വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
വ്യോമസേനയുടെ വിമാനത്തിലെത്തിച്ചവരിൽ വീടുകളിലേക്ക് പോകുന്നതിനായി രണ്ട് ബസുകളും നോർക്ക ഏർപ്പാടാക്കി.
പൗരൻമാർക്ക് ഹൈക്കമ്മീഷന്റെ അടിയന്തര ഹെൽപ്പ് ഡെസ്‌ക്ക്
ശ്രീലങ്കയിൽ കുടുംങ്ങിയിട്ടുളള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ ഹൈക്കമ്മീഷൻ ഒരുക്കിയിട്ടുള്ള അടിയന്തര ഹെൽപ്പ് ഡെസ്‌ക്കിൽ സഹായത്തിനായി ബന്ധപ്പെടാം.
അവിടത്തെ ഏതെങ്കിലും വിമാനത്താവളത്തിലോ മറ്റേതെങ്കിലും ഭാഗത്തോ സഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്ക് സഹായത്തിനായി +94 773727832 (വാട്ട്‌സ്ആപ്പിലും ലഭ്യമാണ്) എന്ന നമ്പറിൽ ബന്ധപ്പെടാം.









