ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൽ വിറച്ച് തമിഴ്നാട്. പുതുച്ചേരിയിലും തമിഴ്നാട്ടിലുമാണ് 13 പേരാണ് മരിച്ചത്. തിരുവണ്ണാമലൈയിൽ മൂന്ന് പേരും വെല്ലൂരിൽ ഒരാളും മരിച്ചു.(Cyclone fengal; 13 deaths in Tamil Nadu and Puducherry)
വിഴുപ്പുറത്തു ട്രാക്കിൽ വെള്ളം കയറിയതിനാൽ 10 ട്രെയിനുകൾ പൂർണമായി റദ്ദാക്കിയിട്ടുണ്ട്. തിരുവണ്ണാമലൈയിൽ ഇന്നലെ അതിശക്തമായ മഴയാണ് പെയ്തത്. മിക്കയിടങ്ങളിലും വൈദ്യുതിയും നെറ്റ്‍വർക്ക് സംവിധാനവും ഇതുവരെ പുനഃസ്ഥാപിക്കാനായില്ല.
അതേസമയം ഫെയ്ഞ്ചൽ ദുർബലമായെങ്കിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴക്കെടുതി തുടരുകയാണ്. കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വിഴിപ്പുറം അടക്കമുള്ള ജില്ലകളിൽ ഇന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സന്ദർശനം നടത്തും.