ഒരു പണിയുമില്ലാത്ത സൈബർ പോരാളികൾ കണ്ടെത്തി വീണ ജോർജിന്റെ കയ്യിലിരുന്ന ഹാൻഡ് ബാഗിന്റെ വിലയും ബ്രാൻഡും? അതൊരു വെറും ബാ​ഗല്ല…

തിരുവനന്തപുരം: ഡൽഹിക്കു യാത്ര പോയ ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഹാൻഡ് ബാഗിന്റെ വിലയും ബ്രാൻഡും പരതുന്ന തിരക്കിലാണ് സൈബർ പോരാളികൾ.

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാനായി ഡൽഹിക്ക് തിരിച്ച വീണ ജോർജിന്റെ ഹാൻഡ് ബാഗാണ് താരം. കറുത്ത ബാഗിന്റെ സ്ട്രാപ്പിൽ എംപോറിയോ അർമാനി (Emporio Armani) എന്നെഴുതിയതാണ് ചർച്ചകൾക്ക് കാരണം. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അർമാനി.

20000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ എംപോറിയോ അർമാനി ബാഗുകളുടെ വില. ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗലൂരു എന്നിവിടങ്ങളിലായി ഈ ബ്രാൻഡിന് എക്‌സ്‌ക്ലൂസീവ് ഷോറൂമുകൾ ഉണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര ബ്രാൻഡുകളിലൊന്നാണ് അർമാനി. ജോർജിയോ അർമാനി എന്ന ഇറ്റാലിയൻ പൗരനാണ് ലോകോത്തര ഫാഷൻ ഹൗസ് 1975 ൽ സ്ഥാപിച്ചത്.

ആ​ഗോളതലത്തിൽ നോക്കിയാൽ സെലിബ്രിറ്റികളും സമ്പന്നൻമാരുമാണ് അർമാനി ബ്രാൻഡിന്റെ ഉപഭോക്താക്കളിലേറെയും. 1981-ൽ ജോർജിയോ അർമാനി യുവത്വത്തെ ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച ഒരു പയനിയറിംഗ് ബ്രാൻഡാണ് എംപോറിയോ അർമാനി.

യുവതയുടെ ചലനാത്മകമായ ജീവിതശൈലിക്കായി രൂപകൽപ്പന ചെയ്ത കണ്ണടകൾ, വാച്ചുകൾ, ആഭരണങ്ങൾ, ബാഗുകൾ എന്നിങ്ങനെ നിരവധി ഐറ്റങ്ങൾ എംപോറിയോ അർമാനിയുടേതായി മാർക്കറ്റിൽ ഇറക്കുന്നുണ്ട്. ഈ ബ്രാൻഡിൽപ്പെട്ട ബാഗാണ് മന്ത്രി വീണ ജോർജിന്റെ കയ്യിലുണ്ടായിരുന്നു.

40 ദിവസമായി സമരം നടത്തുന്ന ആശമാരുടെ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഡൽഹിക്ക് പോയത് എന്നായിരുന്നു വീണ ജോർജ് വ്യക്തമാക്കിയത്. ആശമാരുടെ പ്രതിദിന ഹോണറേറിയം 232 രൂപയിൽ നിന്നും 700 രൂപയായി വർദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് 40 ദിവസമായി ഇവർ സമരം നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img