ഡൊണാൾഡ് ട്രംപിന്റെ പ്രചാരണവിഭാഗത്തിനുനേരേ സൈബർ ആക്രമണം. ഇ-മെയിലുകളും സൈറ്റുകളും ഉൾപ്പെടെ ഹാക്കുചെയ്യപ്പെട്ടെന്നും പിന്നിൽ ഇറാൻ ആണെന്നും പ്രചാരണവിഭാഗം ആരോപിച്ചു.(Cyber attack on Donald Trump’s campaign)
അടുത്തിടെ, 2024 യു.എസ്. തിരഞ്ഞെടുപ്പിൽ വിദേശരാജ്യങ്ങൾ ഇടപെടാൻ ശ്രമിക്കുന്നുവെന്ന മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെഉണ്ടായ സംഭവത്തിൽ ആശങ്ക വർധിക്കുകയാണ്.
ഇറാന്റെ രഹസ്യാന്വേഷണവിഭാഗം പ്രചാരണവിഭാഗത്തിന്റെ മുതിർന്ന ഉപദേഷ്ടാവിന്റെ ഇ-മെയിൽ ഹാക്കുചെയ്യാൻ ജൂണിൽ ശ്രമം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാണ് ഡോണൾഡ് ട്രമ്പ്.