web analytics

അൾട്രാവയലറ്റ് സാങ്കേതികവിദ്യ കൊണ്ട് ചകിരിച്ചോറിന് ഗുണമേന്മ; കുസാറ്റ് ഗവേഷകരുടെ നേട്ടം

അൾട്രാവയലറ്റ് സാങ്കേതികവിദ്യ കൊണ്ട് ചകിരിച്ചോറിന് ഗുണമേന്മ; കുസാറ്റ് ഗവേഷകരുടെ നേട്ടം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഗവേഷകർ ചകിരിച്ചോറിലെ വൈദ്യുതചാലകത കുറയ്ക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ വികസിപ്പിച്ചു.

ഗവേഷകയായ ഉമാ ലക്ഷ്മിയും അധ്യാപകനായ ഡോ. അബേഷ് രഘുവരനും ചേർന്നാണ് പഠനം നടത്തിയത്. അന്താരാഷ്ട്ര ജേർണലായ ബയോറിസോഴ്സ് ടെക്നോളജി റിപ്പോർട്ടിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.

എങ്ങനെ പ്രവർത്തിക്കുന്നു ഈ സാങ്കേതികവിദ്യ?

അൾട്രാവയലറ്റ് (UV) രശ്മികൾ പ്രയോഗിക്കുന്നതിനാൽ ചകിരിച്ചോറിലെ ഉപ്പ് രസം കുറച്ച് വൈദ്യുതചാലകത (ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റി – EC) 27.4 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് പഠനം വ്യക്തമാക്കുന്നു.

ഇതോടെ ചകിരിച്ചോറ് കൂടുതൽ ഉപയോഗയോഗ്യമാകുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇതിൻ്റെ ആവശ്യകത വർധിക്കാനും സാധ്യതയുണ്ട്.

ക്രൂരതയുടെ അങ്ങേഅറ്റം! കണ്ണൂരിൽ 36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; പിന്നിൽ ‘പ്രാവ് തർക്കമോ’?

കയറ്റുമതിക്ക് വലിയ നേട്ടം

കയറ്റുമതി സമയത്ത് ചകിരിച്ചോറിനെ ഹൈ ഇ.സി, (High EC-) ലോ ഇ.സി. (Low EC), എന്നീ ഗ്രേഡുകളിലായി വേർതിരിക്കുന്നു. വൈദ്യുതചാലകത കുറഞ്ഞ ലോ ഇ.സി. ഉൽപ്പന്നങ്ങൾക്കാണ് കൂടുതൽ ആവശ്യകത.

പുതിയ സാങ്കേതികവിദ്യയിലൂടെ ഹൈ ഇ.സി. ചകിരിച്ചോറിനെ ലോ ഇ.സി. നിലവാരത്തിലേക്ക് മാറ്റാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.

മുമ്പ് ഉപ്പ് രസം കൂടുതലായതിനാൽ ചില കയറ്റുമതി ചരക്കുകൾ തിരിച്ചയച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായേക്കാം പുതിയ രീതിയെന്ന് വിലയിരുത്തുന്നു.

വെള്ളച്ചെലവ് കുറയും, പരിസ്ഥിതിക്ക് ഗുണം

ഇപ്പോൾ കയർ വ്യവസായത്തിൽ ചകിരിച്ചോറിന്റെ ഇ.സി. കുറയ്ക്കാൻ ആറോ ഏഴോ തവണ വെള്ളം ഉപയോഗിച്ച് കഴുകുകയാണ് പതിവ്. ഇതിന് വലിയ അളവിൽ വെള്ളം ആവശ്യമാണ്.

എന്നാൽ പുതിയ രീതിയിൽ ഒരു തവണ വെള്ളം നൽകിയ ശേഷം ഏകദേശം ഒരു മണിക്കൂർ യുവി പ്രയോഗം മതി എന്നതാണ് പഠനത്തിന്റെ കണ്ടെത്തൽ.

രാസവസ്തുക്കൾ ഉപയോഗിക്കാത്തതിനാൽ ഇത് പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യയായി വിലയിരുത്തപ്പെടുന്നു.

English Summary:

Researchers at Cochin University of Science and Technology (CUSAT) have developed an eco-friendly technique using ultraviolet rays to reduce the electrical conductivity (EC) of coir pith by up to 27.4%. The method lowers salt content without chemicals and requires significantly less water compared to traditional washing methods. The innovation can help convert high-EC coir pith into low-EC grade, improving export potential and reducing shipment rejections in international markets.

spot_imgspot_img
spot_imgspot_img

Latest news

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത് കണ്ണൂർ: കെ.എസ്.യു...

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

Other news

പൈജാമയ്ക്ക് യുഎസ് വിമാനത്താവളത്തിൽ വിലക്കോ? വൈറൽ പോസ്റ്റിന്റെ സത്യം എന്ത്?

അമേരിക്കയിലെ ടാംപ ഇന്റർനാഷണൽ എയർപോർട്ട് പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ്...

ക്രൂരതയുടെ അങ്ങേഅറ്റം! കണ്ണൂരിൽ 36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; പിന്നിൽ ‘പ്രാവ് തർക്കമോ’?

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ മിണ്ടാപ്രാണികളോട് കാണിച്ച സമാനതകളില്ലാത്ത ക്രൂരതയുടെ വാർത്തയാണ് പുറത്തുവരുന്നത്. ...

പാലക്കാട് പി. സരിൻ സ്ഥാനാർത്ഥിയായേക്കും

പാലക്കാട് പി. സരിൻ സ്ഥാനാർത്ഥിയായേക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള...

സീലിങ് പൂർത്തിയായ വീടുകളിൽ കേബിള്‍ മോഷണം; ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടം

സീലിങ് പൂർത്തിയായ വീടുകളിൽ കേബിള്‍ മോഷണം; ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടം മലപ്പുറം: മലപ്പുറം...

പുത്തൂർ സുവോളജിക്കൽ പാർക്ക് നാളെ തുറക്കുന്നു: സന്ദർശകർ അറിയേണ്ട കാര്യങ്ങൾ

തൃശ്ശൂർ: കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് പുത്തൂർ സുവോളജിക്കൽ...

Related Articles

Popular Categories

spot_imgspot_img