കൊച്ചി: ഗായകൻ സൂരജ് സന്തോഷിന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യം. കൊച്ചി ഇടപ്പള്ളി ഒബ്‌റോൺ മാളിലാണ് സംഭവം. ഇതേ തുടർന്ന് പൊലീസെത്തി പരിപാടി നിർത്തിവെപ്പിച്ചു.(Crowd Rush at Kochi Oberon Mall Concert by Sooraj Santhosh)
ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. അറ്റകുറ്റപ്പണികൾക്ക് ശേഷം അടുത്തിടെയാണ് മാളിന്റെ റീലോഞ്ച് കഴിഞ്ഞത്. ഇതിന്റെ ഭാഗമായി വിവിധ കലാപരിപാടികളും മറ്റും സംഘടിപ്പിച്ചിരുന്നു. എന്നാൽ സൂരജ് സന്തോഷിന്റെ പരിപാടിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്.
സംഗീത നിശയ്ക്ക് പ്രവേശനം സൗജന്യമായിരുന്നു.