web analytics

വിദർഭയുടെ പുലികളെ അവരുടെ മടയിൽ ചെന്ന് നേരിടാൻ ഒരുങ്ങി കേരളം; കടുത്ത വെല്ലുവിളി മറികടക്കുമോ?

നാഗ്പൂര്‍: കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി ഫൈനലിന് വേദിയൊരുങ്ങുകയാണ്. നിലവിലെ ചാംപ്യന്മാരായ മുംബൈയെ തകര്‍ത്തെത്തിയ വിദര്‍ഭയാണ് എതിരാളി.

സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ രണ്ട് റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം ഫൈനലിൽ എത്തിയത്.

കേരളം രണ്ടാം ഇന്നിംംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലയിൽ കുരുങ്ങി. സ്‌കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455.

എന്നാല്‍ ഫൈനലില്‍ കേരളത്തെ കാത്തിരിക്കുന്ന ഒരു കടുത്ത വെല്ലുവിളി വിര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ കളിക്കണമെന്നുള്ളതാണിത്.

ഈ സീസണില്‍ ആറ് തവണ ഇതേ ഗ്രൗണ്ടിലാണ് വിദര്‍ഭ കളിച്ചപ്പോൾ അഞ്ച് മത്സരങ്ങള്‍ ജയിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തില്‍ ഗുജറാത്തിനെതിരായ മത്സരം സമനിലയില്‍ അവസാനിപ്പിക്കാനും വിദര്‍ഭയ്ക്കായി. ഇതേ ഗ്രൗണ്ടില്‍ മുംബൈക്കെതിരെ സെമിയില്‍ 80 റണ്‍സിനായിരുന്നു വിദര്‍ഭയുടെ ജയം.

ക്വാര്‍ട്ടര്‍ ഫൈനലില്‍ തമിഴ്നാടിനെതിരെ 198 റണ്‍സിനാണ് ജയിച്ചത്. ഗ്രൂപ്പ് ബിയില്‍ അവസാന മത്സരത്തില്‍ ഹൈദരാബാദിനെ 58 റണ്‍സിനും തോല്‍പ്പിക്കുകയും ചെയ്തു.

ക്വാര്‍ട്ടറിലും സെമിയിലും ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ ടോസ് നഷ്ടമായ ടീം ആദ്യം ബാറ്റ് ചെയ്തു.

ഗുജറാത്തിനെതിരെ ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു വിദര്‍ഭ. ഗ്രൂപ്പ് ഘട്ടത്തില്‍ ആന്ധ്ര പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവരെ തോല്‍പ്പിക്കാനും വിദര്‍ഭയ്ക്കിയി. ആന്ധ്രയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഹിമാചലിനെതിരെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

വിദർഭയുടെ ഈ ഭാഗ്യ ഗ്രൗണ്ടിനെയാണ് കേരളം പേടിക്കേണ്ടത്. അവരുടെ ഹോം ഗ്രൗണ്ടിലാണെന്നുള്ളത് കേരളത്തിന് വെല്ലുവിളി ഉയര്‍ത്തു.

വിദര്‍ഭയുടെ നാലാം രഞ്ജി ട്രോഫി ഫൈനലാണിത്. 2017-18, 2018-19 വര്‍ഷങ്ങളില്‍ അവര്‍ കിരീടം നേടുകയും ചെയ്തു.

എന്നാൽ ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ കിരീടം അവര്‍ സ്വപ്നം കാണുന്നുണ്ടാവും. 2018-19 സീസണില്‍ അവര്‍ കിരീടം നേടിയതും ഇതേ ഗ്രൗണ്ടിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ...

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ടെറിട്ടോറിയല്‍...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും കൊല്ലം ∙ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ സ്വന്തം സ്ഥാനാർത്ഥിയെ...

ബിഎൽഒ മാർക്ക് ജോലി സമ്മർദ്ദമെന്നു ആരോപണം ശക്തം; കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു

കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിൽ...

Related Articles

Popular Categories

spot_imgspot_img