കോഴിക്കോട്: എസ്എഫ്ഐ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി. രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഎം പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സിപിഎം പ്രവർത്തകന്റെ ഭീഷണി.CPM worker’s threat to CPI state secretary Benoy Vishwam criticized by SFI
ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നതെന്നും അത് ഓർമ്മിക്കണമെന്നും സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നു. നേരത്തെ നാദാപുരം എംഎൽഎയായിരുന്നു ബിനോയ് വിശ്വം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐ ക്ക് ക്ലാസെടുക്കാൻ വരരുത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല ഓർത്താൽ നല്ലത്.’









