പലതവണ വിലക്കിയിട്ടും ഗുരതര ആരോപണങ്ങൾ ഉന്നയിച്ചു പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെ സിപിഎം പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കാനൊരുങ്ങി സിപിഎം. നാളെ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷ നിരയിൽ അവസാന സീറ്റിലായിരിക്കും അൻവറിന്റെ ഇരിപ്പിടം.CPM to remove Anwar from parliamentary party membership
അൻവറിനെ പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാകക്ഷി സെക്രട്ടറി ടി.പി.രാമകൃഷ്ണൻ സ്പീക്കർക്ക് കത്തുനൽകി. അൻവറിനെ ഒഴിവാക്കണമെന്ന ആവശ്യം നിയമസഭാ സെക്രട്ടേറിയറ്റ് അംഗീകരിക്കും.