News4media TOP NEWS
ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ ‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

കായംകുളം സത്യൻ കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ; സിപിഎമ്മിനെ വെട്ടിലാക്കിയ വെളിപ്പെടുത്തൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനയച്ച കത്തിൽ

കായംകുളം സത്യൻ കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ; സിപിഎമ്മിനെ വെട്ടിലാക്കിയ വെളിപ്പെടുത്തൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനയച്ച കത്തിൽ
April 12, 2024

സത്യൻ കൊലപാതകം സിപിഎം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ വിവാദത്തിലേക്ക്. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഈ കേസിലെ പ്രതിയുമായ ബിപിൻ സി ബാബുവിന്‍റെ വെളിപ്പെടുത്തൽ. കൊലനടക്കുമ്പോള്‍1 9 വയസ്സമാത്രം പ്രായമുള്ള നിരപരാധിയായ തന്നെ പ്രതി ചേര്‍ത്ത് രണ്ട് മാസം ജയിലിലിട്ടുവെന്നും കത്തില്‍ പറയുന്നു. പ്രതി തന്നെ സത്യം വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സിപിഎം അക്ഷരർത്ഥത്തിൽ വെട്ടിലായിരിക്കുകയാണ്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. കത്തിലെ ആരോപണങ്ങളോട് സിപിഎം പ്രതികരിച്ചിട്ടില്ല. ബിപിന്‍റെ അമ്മയും കായംകുളം ഏരിയാ കമ്മിറ്റി അംഗവുമായ കെ എല്‍ പ്രസന്നകുമാരിയും മുന്‍ ഏരിയാ കമ്മിറ്റി അംഗം ബി ജയചന്ദ്രനും സിപിഎമ്മില്‍ നിന്ന് രാജിവെച്ചു.

2001 ലാണ് മുൻ ആര്‍എസ്എസ് പ്രവർത്തകനും ഐഎന്‍ടിയുസി നേതാവുമായ സത്യൻ കായംകുളം കരിയിലക്കുളങ്ങരയിൽ വെച്ച് കൊല ചെയ്യപ്പെട്ടത്. കേസിലെ 7 പ്രതികളെയും തെളിവില്ലെന്ന് കണ്ട് 2006 ൽ കോടതി വെറുതെ വിട്ടിരുന്നു. കേസിലെ ആറാം പ്രതിയാണ് ബിപിൻ സി ബാബു. സിപിഎം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നാണ് ബിപിൻ സി ബാബുവിന്‍റെ വെളിപ്പെടുത്തല്‍. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സിപിഎം കായംകുളം മുന്‍ ഏരിയാ സെന്‍റര്‍ അംഗവുമാണ് ബിപിന്‍ സി ബാബു. ഇയാള്‍.

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു. അടുത്ത കാലത്ത് ബിപിൻ സി ബാബുവിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് അംഗം എന്ന പദവി രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് സത്യന്‍റെ കൊലക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപിക്കുന്നത്. സിപിഐഎം നേതാവ് തന്നെ പാർട്ടി നടത്തിയ കൊലപാതകം എന്ന് വെളിപ്പെടുത്തിയതോടെ കേസിൽ പുനർ അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

Read also; കൊല്ലം കുളത്തുപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിൽ മീനൂട്ട് നടത്തുന്ന കുളത്തിലെ ‘തിരുമക്കള്‍’ എന്നറിയപ്പെടുന്ന മീനുകളെ പിടികൂടി പാചകം ചെയ്തു കഴിച്ചു; ദൃശ്യങ്ങൾ പകർത്തി; മൂന്നുപേർ അറസ്റ്റിൽ

 

Related Articles
News4media
  • Kerala
  • News

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; തടയാനെത്തിയ ദിവ്യശ്രീയുടെ അച്ഛനെയും വെട്ടി

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

News4media
  • Kerala
  • News
  • Top News

ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂര...

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • Featured News
  • Kerala
  • News

പിന്നെങ്ങനെ ആന ഇറങ്ങാതിരിക്കും; ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതം; 1,500 കിലോമീറ്...

News4media
  • Featured News
  • Kerala
  • News

വിജയലക്ഷ്മി, സുഭദ്ര, ശ്രീകല, റോസമ്മ, റോസ്‌ലിന്‍, പത്മ… ആവർത്തിക്കുന്ന ‘ദൃശ്യം’ സിനിമാ മോഡല്‍ കൊലപാതക...

News4media
  • Kerala
  • News
  • Top News

സിപിഎം ഭീഷണിയെ തുടർന്ന് കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അടച്ചു; ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന...

News4media
  • Kerala
  • News

മരംമുറി അന്വേഷിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ മർദിച്ചു; ദൃശ്യങ്ങൾ അടക്കം പരാതി ...

News4media
  • Kerala
  • Top News

തോറ്റതെങ്ങിനെ ? തോൽപ്പിച്ചതാര് ? താത്വിക അവലോകനത്തിന് സിപിഎം; മാസം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]