web analytics

പാർട്ടി ഗ്രാമങ്ങളിൽപ്പോലും വോട്ടു ചോർച്ച; അന്വേഷിക്കാൻ കമ്മീഷൻ; അനുസരണക്കേടിന് അച്ചടക്ക നടപടി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ചോർന്നത് കനത്ത തോൽവിക്ക് കാരണമായെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നിലെ കാരണങ്ങൾ സമ​ഗ്രമായി പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം.CPM claims that leakage of party votes in the Lok Sabha elections led to heavy defeat

പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയായത് സിപിഎമ്മിനെ ഞെട്ടിച്ചു. സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

മണ്ഡല അടിസ്ഥാനത്തിൽ പരാജയ കാരണങ്ങൾ വിലയിരുത്താനാണ് തീരുമാനം. പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധനയും വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷനും ഉൾപ്പെടെയുണ്ടാകുമെന്നാണ് സൂചന. സംസ്ഥന സമിതിക്കുള്ള റിപ്പോർട്ടിൽ നടപടി ശുപാർശയ്ക്കും സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തിൽ പഠിക്കണമെന്നും നിർദേശിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

പശ്ചിമേഷ്യൻ സംഘർഷം: കുവൈത്തിൽ സർക്കാർ ജോലി സമയം കുറച്ചു

പശ്ചിമേഷ്യൻ സംഘർഷം: കുവൈത്തിൽ സർക്കാർ ജോലി സമയം കുറച്ചു കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ...

ട്വന്റി 20യ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ വീണാ നായർക്കും വോട്ടില്ല

ട്വന്റി 20യ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ വീണാ നായർക്കും വോട്ടില്ല കൊച്ചി: ട്വന്റി...

ദുബായിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു

ദുബായിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു ഇരിങ്ങാലക്കുട:...

ചിലർക്കു സമ്മർദ്ദം, ചിലർക്കു വിജയം – ഇന്നത്തെ നക്ഷത്രഫലം

ചിലർക്കു സമ്മർദ്ദം, ചിലർക്കു വിജയം – ഇന്നത്തെ നക്ഷത്രഫലം ദിവസം എങ്ങനെയായിരിക്കും? നേട്ടമോ,...

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി ചർച്ചകൾ ശക്തം

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി...

Related Articles

Popular Categories

spot_imgspot_img