സിപിഐയുടെ പോസ്റ്ററിൽ ദേശീയ പതാകയേന്തിയ ഭാരതാംബ

കോട്ടയം: കോട്ടയത്ത് ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തി സിപിഐയുടെ പോസ്റ്റർ. പണി പാളുമെന്ന് കണ്ടതോടെ നേതൃത്വം ഇടപെട്ട് പോസ്റ്റർ പിൻവലിച്ചു.

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാർത്ഥം സ്ഥാപിച്ച പോസ്റ്ററിലാണ് ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവും ഇടംപിടിച്ചത്.

സോഷ്യൽമീഡിയയിൽ പോസ്റ്റർ പ്രചരിച്ചതിന് പിന്നാലെ ജില്ലാ നേതൃത്വം ഇടപെട്ട് പോസ്റ്റർ പിൻവലിക്കുകയായിരുന്നു.

ഈ മാസം 13,14,15 തീയതികളിൽ കോട്ടയത്തിനു സമീപം പാക്കിലിലാണ് സിപിഐ കോട്ടയം മണ്ഡലം സമ്മേളനം സമ്മേളനം നടക്കുന്നത്.

മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണാർഥമാണു സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പുറത്തിറക്കിയത്. ദേശീയപതാകയിലെ നിറങ്ങൾ ആലേഖനം ചെയ്ത സാരിയാണു ഭാരതാംബയുടെ ചിത്രത്തിലുള്ളത്.

പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിവാദമാകുമെന്ന് മനസ്സിലാക്കിയ പാർട്ടി ജില്ലാ നേതൃത്വം ഇടപെടുകയായിരുന്നു.

പാർട്ടി ചിഹ്നങ്ങളോടോ പരിപാടികളോടോ ദേശീയപതാക കൂട്ടിച്ചേർക്കുന്നതു ശരിയല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞു.

പോസ്റ്ററിനെപ്പറ്റി വിവരം കിട്ടിയ ഉടൻ സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ അതു പിൻവലിക്കാൻ നിർദേശം നൽകിയെന്നും വിബി ബിനു പറഞ്ഞു.

രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായിരിക്കെയാണ് സിപിഐ പോസ്റ്ററിലും ഭാരതാംബ ഇടംപിടിച്ചത്.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നാവശ്യപ്പെട്ടതു കൊണ്ടു മാത്രമാണ് രാജ്ഭവനിൽ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്കരിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

ട്രെയിനുകളിലും സിസിടിവി

ട്രെയിനുകളിലും സിസിടിവി ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ...

Related Articles

Popular Categories

spot_imgspot_img