web analytics

പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ്; നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രതിനിധി ഇങ്ങനെ ഒക്കെ ചെയ്യാമോ എന്ന് സോഷ്യൽ മീഡിയ; സിപിഐ നേതാവും എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ വിവാദത്തിൽ

‘പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ് എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ച സിപിഐ നേതാവും പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ വിവാദത്തിൽ. ഉംറയ്ക്കായി പുറപ്പെടുന്നതിനായി ദുബായിൽ എത്തിയ ചിത്രമാണ് എംഎൽഎ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.CPI leader and MLA Muhammad Muhsin in controversy

വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹ്സിനെ നേരത്തെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവച്ചിരുന്നു. നേരത്തെ എംഎൽഎയ്ക്കെതിരെ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തത് പക്വത കുറവും ധിക്കാരവും കൊണ്ടാണെന്ന് ജില്ലാ കൗണ്‍സിലിൽ വിമര്‍ശനമുയര്‍ന്നിരുന്നു.

നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രതിനിധി, കമ്യൂണിസ്റ്റ് ആശയത്തിന് വിരുദ്ധമായ മതങ്ങളുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് പാർട്ടി വിരുദ്ധമല്ലേ സഖാവെ എന്നാണ് പോസ്റ്റിനു ലഭിച്ച കമൻറുകളിലധികവും.

2016ലും 2021ലും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മുഹ്സിൻ ദൃഢപ്രതിജ്ഞയാണ് എടുത്തിട്ടുള്ളത്. അങ്ങനെയുള്ള ഒരു വ്യക്തി മതപരമായ ചടങ്ങ് നിർവഹിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് അണികൾ ഉയർത്തിയിരിക്കുന്നത്.

മതപരമായ ചടങ്ങിൽ പങ്കെടുത്ത മുഹ്സിനെതിരെ നടപടി ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാർട്ടി അംഗമായ മുതിർന്ന നേതാവ് മതപരമായ ചടങ്ങ് നിർവഹിച്ചതിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് സിപിഐ. സോഷ്യൽ മീഡിയയിൽ ചിത്രം സഹിതം പോസ്റ്റിട്ട് പാർട്ടിയുടെ അടിസ്ഥാന നിലപാടിനെ വെല്ലുവിളിച്ചിട്ടും മിണ്ടാതിരിക്കയാണ് സിപിഐ സംസ്ഥാന നേതൃത്വം.

കഴിഞ്ഞ കുറെ നാളുകളായി വിഭാഗീയതയുടെ ഭാഗമായി സിപിഐ പാലക്കാട് ജില്ലാ കമ്മറ്റിയുമായി ഇടഞ്ഞു നിൽക്കുകയും നടപടി നേരിടുകയും ചെയ്ത വ്യക്തിയാണ് മുഹ്സിൻ. പാർട്ടിയുടെ ജില്ലാ കമ്മറ്റിയിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് ഇദ്ദേഹത്തെ തരംതാഴ്ത്തിയിരുന്നു. കടുത്ത വിഭാഗീയതയെ തുടർന്ന് പട്ടാമ്പി മണ്ഡലം കമ്മറ്റി പിരിച്ചുവിട്ട് മുഹ്സിനൊപ്പം നിന്ന നേതാക്കളെ സസ്പെൻറ് ചെയ്തിരുന്നു.

കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ 2017 സെപ്റ്റംബറിൽ അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിലെത്തി ഷർട്ട് ഊരി ക്ഷേത്രത്തിൽ പ്രവേശിക്കുകയും ഗുരുവായൂരപ്പനെ തൊഴുകയും ചെയ്തിരുന്നു.

കുടുംബാംഗങ്ങളുടെ പേരിൽ വഴിപാടും കഴിപ്പിച്ചു. വൈകിട്ടു ചേർന്ന സമ്മേളനത്തിൽ ‘ഇതു ധന്യവും മനോഹരവുമായ നിമിഷങ്ങൾ’ എന്നു മന്ത്രി വാചാലനായി. മന്ത്രിയുടെ നടപടിക്കെതിരെ സിപിഎം വിശദീകരണം തേടിയിരുന്നു.2006 ൽ സിപിഎം നിയമസഭാംഗങ്ങളായ എംഎം മോനായി, ഐഷ പോറ്റി എന്നിവർ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിനെ പാർട്ടി രൂക്ഷമായ വിമർശനം ഉയര്‍ത്തിയിരുന്നു.

“ദീര്‍ഘകാലമായി പാര്‍ട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കള്‍ക്ക് തങ്ങളുടെ രഹസ്യമാക്കി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവുമുണ്ടായില്ല.

ഇത്തരത്തില്‍ പരസ്യമായി പാര്‍ട്ടിയുടെ നിലപാടുകള്‍ ധിക്കരിക്കുന്ന പ്രവര്‍ത്തകരുടെ ചെയ്തികള്‍ പാര്‍ട്ടി ഘടകങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. പാര്‍ട്ടി നിലപാടുകളില്‍ പാര്‍ട്ടി അംഗങ്ങളെയാകെ ഉറച്ചുനില്‍ക്കുന്നതിന് സഹായിക്കുന്ന ഇടപെടലുകള്‍ പാര്‍ട്ടി ഘടകങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം” എന്ന് രണ്ട് എംഎൽഎമാർക്കെതിരെ ഇറക്കിയ പാർട്ടിക്കത്തിൽ സിപിഎം വ്യക്തമാക്കിയിരുന്നു.

എന്നാൽ 2021 ൽ സിപിഎം അംഗങ്ങളായ ആൻ്റണി ജോൺ (കോതമംഗലം), ദലീമ (അരുർ), വീണാ ജോർജ് (ആറന്മുള ) എന്നിവർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്ന് പാർട്ടി എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെക്കുറിച്ച് ആക്ടിംഗ് സെക്രട്ടറിയായിരുന്ന എ വിജയരാഘവൻ വളരെ വിചിത്രമായ മറുപടിയാണ് പറഞ്ഞത്.

“സിപിഎമ്മിൽ പുതുതായി വരുന്നവർക്ക് പാർട്ടിയുടെ ബോധം പെട്ടെന്ന് ലഭിക്കില്ല. പാർട്ടി വിദ്യാഭ്യാസത്തിലൂടെ അത് നേടാം. പാർട്ടിയുടെ വിദ്യാഭ്യാസ പരിപാടികൾ ശക്തിപ്പെടുത്താൻ തീരുമാനിക്കും”- എന്നായിരുന്നു ആക്ടിംഗ് സെക്രട്ടറിയുടെ മറുപടി.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

Related Articles

Popular Categories

spot_imgspot_img