ആരെയും തുണക്കുന്ന പാർട്ടിയല്ല സിപിഐ; ബിനോയി വിശ്വം
സിപിഐ ഫണ്ട് വാങ്ങിക്കുന്നതിന് കണക്കുണ്ടെന്നും അതാരും കമ്മില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. കട്ടപ്പനയിൽ പാർട്ടി പ്രവർത്തക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്‌സഭാ ഇലക്ഷന് വെള്ളാപ്പള്ളി നടേശനെ കണ്ട് പാർട്ടിക്ക് സംഭാവന ആവശ്യപ്പെട്ടിരുന്നു. എത്രയാണ് വേണ്ടത് എന്ന് വെള്ളാപ്പള്ളി ചോദിച്ചു.
അങ്ങോട്ടൊന്നും ഏൽപ്പിച്ചിട്ടില്ലാത്തതിനാൽ എത്രവേണം എന്ന് പറയാൻ സിപിഐക്ക് അറിയില്ല. വഴിവിട്ട സഹായങ്ങൾ സിപിഐ ചെയ്യില്ല ആകാവുന്ന പോലെ തരിക എന്നാണ് ഞങ്ങൾ പറഞ്ഞത്.
ഒരു ലക്ഷം മതിയോ എന്ന് വെള്ളാപ്പള്ളി ചോദിച്ചപ്പോൾ ഞങ്ങൾ തർക്കത്തിന് പോയില്ല. എന്നാൽ അദ്ദേഹം മൂന്നു ലക്ഷം രൂപ തന്നു. കാശുവാങ്ങിച്ചിട്ട് മുങ്ങുന്ന പാർട്ടിയല്ല സിപിഐ കാശ് വാങ്ങിച്ചതിന് കണക്കുണ്ട് ഉത്തരവാദിത്വമുണ്ട് .
അതിന് പകരമായിട്ട് തോന്ന്യാസം ചെയ്യാനായി ആരെയും തുണക്കാനും പോകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുമായി തർക്കത്തിന് കമ്യൂണിസ്റ്റ് പാർട്ടിയില്ല.
ഗൗരവമേറിയ മറ്റ് ദൗത്യങ്ങൾ പൂർത്തിയാക്കാനുണ്ട്. പുനർജനിയെക്കുറിച്ചുള്ള വാർത്ത വന്നപ്പോൾ തന്നെ കോൺഗ്രസിൽ എല്ലാ ഗ്രൂപ്പുകളും ഒന്നായി. അതിന് കാരണം അങ്കലാപ്പാണ്.
പുനർജനിയുടെ ഫലമായി അന്വേഷണം ഉണ്ടായാൽ ആരൊക്കെ പിടിക്കപ്പെടുമെന്ന് അറിയില്ല. പേടിയുള്ളവർ എല്ലാവരും ചുറ്റും നിന്നോളു എന്ന് പറഞ്ഞ പുരാണ കഥാപാത്രമാണ് വി.ഡി.സതീഷൻ.
എന്തെല്ലാമോ കാര്യങ്ങൾ പ്രതിപക്ഷത്തിന് ഭയം ഉണ്ടാക്കുന്നുണ്ട് എന്നാണ് മനസിലാക്കേണ്ടത്. മൂന്നാം ഭരണം എൽഡിഎഫ്‌ന് ഉറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു.









