കൊച്ചി: വിളിച്ചു വരുത്തി അപമാനിച്ചെന്ന വനിതാ നിർമാതാവിന്റെ പരാതിയിൽ നിർമാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. ആന്റോ ജോസഫ്, പി.രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.( Court stop Arrest of Producers in Woman Producer’s Complaint)
നിർമാതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി റിപ്പോർട്ട് തേടി. സിനിമയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി എത്തിയപ്പോൾ അതിക്രമിച്ചു എന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്.
ഒമ്പത് നിർമാതാക്കൾക്കെതിരെയാണ് നടപടി. ഇതിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനായിരുന്നു നിർമാതാക്കൾക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ച് നിർമാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.