ബാങ്കിന്റെ സിഡിഎമ്മിൽനിന്ന് കള്ളനോട്ടുകൾ; പ്രതിയെ അന്വേഷിച്ചെത്തിയ പോലീസുകാർ കണ്ടത് നോട്ടടിക്കുന്ന പേപ്പറും വിഗ്രഹവും സ്വർണ നിറമുള്ള ലോഹ കട്ടകളും

കോട്ടയം: ബാങ്കിന്റെ സിഡിഎമ്മിൽനിന്ന് കള്ളനോട്ടുകൾ കിട്ടിയ സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുക്കാലി തടിയൻ വീട്ടിൽ അഷറഫ് റ്റി സി (36), ആലത്തൂർ മേലോർകോട് വട്ടോമ്പോടം വീട്ടിൽ ജെലീൽ ജെ (41) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. Counterfeit notes from bank’s CDM

കഴിഞ്ഞദിവസം അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ സിഡിഎമ്മിൽനിന്ന് കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ അൽഷാം, അൻവർഷാ ഷാജി, ഫിറോസ് എന്നിവരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് കൂടുതൽ തെളിവുകൾ പുറത്ത് വന്നത്.

ഇവർക്ക് കള്ളനോട്ട് എത്തിച്ചുനൽകിയത് പാലക്കാട് സ്വദേശി ആണെന്ന് കണ്ടെത്തുകയും തുടർന്ന് അന്വേഷണസംഘം പാലക്കാട് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. ചോദ്യംചെയ്യലിൽ ഇവരാണ് കഴിഞ്ഞദിവസം ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളിൽനിന്ന് തൊടുപുഴയിൽവെച്ച് 3,50,000 രൂപ കൈപ്പറ്റിയതിനുശേഷം 2,33,500 രൂപയുടെ കള്ള നോട്ടുകൾ കൊടുത്തതെന്ന് വ്യക്തമായി.

തുടർന്ന് ജലീലിന്റെ വീട് പരിശോധിച്ചു. കള്ളനോട്ടുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പറുകളും പണം എണ്ണുന്നതിന് ഉപയോഗിക്കുന്ന കൗണ്ടിങ് മെഷീനും ലോഹ നിർമ്മിത വിഗ്രഹവും സ്വർണ്ണ നിറത്തിലുള്ള ലോഹ കട്ടകളും നിരവധി ലോഹനിർമ്മിത കോയിനുകളും ലോഹറാഡുകളും വീട്ടിൽനിന്ന് കണ്ടെടുത്തു.

ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില

പെരുമഴയിൽ കുതിച്ചുയര്‍ന്ന് പച്ചക്കറി വില കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മഴയ്ക്കൊപ്പം പച്ചക്കറി വിപണിയിലും വൻ...

വണ്ടാനം മെഡിക്കൽ കോളേജിൽ തീപിടിത്തം

വണ്ടാനം മെഡിക്കൽ കോളേജിൽ തീപിടിത്തം ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ബാക്ടീരിയോളജിക്കൽ ലാബിൽ...

അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കയറ്റാതെ മകൻ

അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കയറ്റാതെ മകൻ അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ...

14കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

14കാരന്‍ കുഴഞ്ഞുവീണ് മരിച്ചു പാലക്കാട്: ചാലിശേരിയില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ചാലിശേരി പടിഞ്ഞാറെ...

ഇന്ന് കർക്കിടക വാവുബലി

ഇന്ന് കർക്കിടക വാവുബലി തിരുവനന്തപുരം: പിതൃ സ്മരണയിൽ ഹൈന്ദവ വിശ്വാസികൾ ഇന്ന് കർക്കിടകവാവ്...

ആത്മഹത്യാശ്രമം തടയുന്നതിനിടെ കൈയൊടിഞ്ഞു

ആത്മഹത്യാശ്രമം തടയുന്നതിനിടെ കൈയൊടിഞ്ഞു കോട്ടയം: ആത്മഹത്യാശ്രമം തടയുന്നതിനിടെ രോഗിയുടെ കൈയൊടിഞ്ഞ സംഭവത്തിൽ ജീവനക്കാർക്കെതിരെ...

Related Articles

Popular Categories

spot_imgspot_img