കിളിമാനൂർ: ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ മേൽശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി(49)യാണ് മരിച്ചത്. നിവേദ്യം തയ്യാറാക്കുന്ന സിലിൻഡറിൽ നിന്നു തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.(Cooking gas leaked in the temple; man died)
ഈ മാസം ഒന്നിന് വൈകീട്ട് 6.15-നാണ് അപകടം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്. സിലിൻഡറിന്റെ വാൽവിൽനിന്നാണ് പാചകവാതകം ചോർന്നത്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഉമാദേവിയാണ് ഭാര്യ. മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.