കട്ടപ്പനയിൽ ജിമ്മിൽ നടന്ന തർക്കം കൈയ്യാങ്കളിയിലേക്ക് എത്തിയതോടെ പരിശീലകൻ പരിശീലനത്തിന് എത്തിയ വക്കീലിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ജിം അടയ്ക്കുന്ന സമയത്ത് പരിശീലനം നിർത്തിവെയ്ക്കാൻ പറഞ്ഞതുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. പിന്നീട് പരിശീലനത്തിനെത്തിയ അഡ്വ. ജീവൻ പ്രസാദ് എന്ന യുവാവ് പണം തിരിച്ചു ചോദിച്ചു. തുടർന്ന് നടന്ന തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ പരിശീലകനായ പാറയ്ക്കൽ പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു.
