ജയ്പൂർ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. അമ്പയർമാരുമായി തർക്കിച്ചതിന് ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. മാച്ച് ഫീയുടെ 30 ശതമാനം താരം പിഴയടക്കണം.
മത്സരത്തിന്റെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭവം നടന്നത്. 46 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം 86 റൺസുമായി മികച്ച ഫോമിൽ തുടരുകയായിരുന്നു സഞ്ജു. പതിനഞ്ചാം ഓവറിലെ മുകേഷ് ശർമയുടെ നാലാം പന്തിൽ സഞ്ജു ലോങ്ങ് ഓണിലേക്ക് പറത്തിയ പന്ത് ബൗണ്ടറിയിൽ ഷായി ഹോപ്പ് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. എന്നാൽ ക്യാച്ച് പൂർത്തിയാക്കിയ ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനിൽ ടച്ച് ചെയ്തുവെന്ന സംശയം ഉയർന്നു. റിപ്ലെകളിലും ബൗണ്ടറി ലൈൻ ഇളകുന്നതായി വ്യക്തമാണ്.
എന്നാൽ തേർഡ് അമ്പയർ കൂടുതൽ പരിശോധനകൾ നടത്താതെ വിക്കറ്റ് ആണെന്ന് വിധിക്കുകയായിരുന്നു. അമ്പയർമാരുമായി സംസാരിച്ചെങ്കിലും സഞ്ജുവിന് ഒടുവിൽ കളത്തിൽ നിന്ന് മടങ്ങേണ്ടി വന്നു. സഞ്ജു പുറത്തായതോടെ രാജസ്ഥാൻ റോയൽസിന് 20 റൺസ് അകലത്തിൽ തോൽവിക്ക് വഴങ്ങുകയും ചെയ്തു.
Read Also: നേരിയ ആശ്വാസം; സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു, അനങ്ങാതെ വെള്ളി