ഡൽഹി: ഉത്സവങ്ങൾക്ക് ആന എഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ പൂരപ്രേമി സംഘം അപേക്ഷ നല്‍കി. എഴുന്നള്ളത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് നിലവിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഹൈക്കോടതി ഉത്തരവിന് കാരണമായ ഹര്‍ജി സുപ്രീം കോടതി ആഭ്യന്തര സമിതി പരിശോധിക്കുക, പ്രത്യേക ബെഞ്ചിന്‍റെ പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും പുനഃപരിശോധിക്കുക, ഉല്‍സവങ്ങള്‍ക്കും എഴുന്നള്ളത്തിനും ഭരണഘടനാപരമായ സംരക്ഷണം നല്‍കുക. ക്ഷേത്രോത്സവങ്ങള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പൂരപ്രേമി സംഘം സുപ്രീം കോടതിയെ സമീപിച്ചത്.