web analytics

കപ്പൽ കിട്ടാനില്ലെന്ന് കരാർ കമ്പനി; കൊച്ചി-ദുബായ് കപ്പൽ യാത്ര പദ്ധതി അനിശ്ചിതത്വത്തിൽ

കൊച്ചി: കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള കപ്പൽ യാത്ര പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യാത്രയ്ക്കായി കപ്പൽ കിട്ടാനില്ലെന്ന് കരാർ കമ്പനിയായ മാരിടൈം ബോർഡിനെ അറിയിച്ചു.

തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ അന്വേഷിച്ചെങ്കിലും കപ്പൽ കിട്ടാനില്ലെന്നാണ് കമ്പനിയുടെ വാദം. കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ പ്രവാസികളുടെയും മറ്റും യാത്ര ചെലവ് കുറയുമെന്നായിരുന്നു പ്രതീക്ഷ.

2024 ൽ ആയിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. നേരത്തെ മാരിടൈം ബോർഡ് നടത്തിയ പാസഞ്ചർ സർവേയിൽ ദുബായിലേക്കുള്ള കപ്പൽ സർവീസിനോടാണ് കൂടുതൽപ്പേരും താത്പര്യം പ്രകടിപ്പിച്ചിരുന്നത്. കാരണം പ്രവാസികളുടെ യാത്രച്ചെലവ് കുറയ്ക്കാൻ കഴിയുമെന്നതു മാത്രമല്ല, കൂടുതൽ ചരക്കുകൾ കൊണ്ടുവരാനാകും എന്നതും ഈ പദ്ധതി വരുന്നതുകൊണ്ടുള്ള നേട്ടങ്ങളായി കണ്ടിരുന്നു.

പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നതിനായി നാല് കമ്പനികളായിരുന്നു കേരള മാരിടൈം ബോർഡിനു മുന്നിൽ താൽപ്പര്യം അറിയിച്ച് എത്തിയിരുന്നത്. ഈ നാല് കമ്പനികളിൽ രണ്ടു കമ്പനികളെ സർവ്വീസ് നടത്താൻ യോഗ്യരായി കണ്ടെത്തുകയായിരുന്നു.

ഇതിൽ ഒരു കമ്പനിയായ വൈറ്റ് സീ ഷിപ്പിങ് കമ്പനിയ്ക്കായിരുന്നു സർവ്വീസ് നടത്താൻ അനുയോജ്യമായ കപ്പൽ കണ്ടെത്താനുള്ള നിർദേശം നൽകിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

Other news

ഇറ്റലിയിൽ നിന്ന് ചെറുതുരുത്തിയിലേക്ക്; കഥകളി വേഷത്തിൽ വിദേശികൾ! ഈ ‘കല്ല്യാണസൗഗന്ധികം’ ചരിത്രമാകും

തൃശൂർ: കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ ആടയാഭരണങ്ങൾ അണിയാൻ ഇറ്റലിയിൽ നിന്നും...

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ അറസ്റ്റിൽ

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ...

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു; 65 വയസ്സുള്ള പിടിയാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംഘടനകൾ

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു ജയ്‌പുരിൽ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ദേഹമാസകലം...

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ തിരുവനന്തപുരം:...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Related Articles

Popular Categories

spot_imgspot_img