കോട്ടയ്ക്കലിൽ ഗൂഗിൾ മാപ്പ് നോക്കി വന്ന കണ്ടെയിനർ ലോറി പുത്തൂർ ചെനക്കൽ ബൈപ്പാസിലെ മരങ്ങൾക്കിടയിൽ കുടുങ്ങി. വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.
മഞ്ചേരിയിൽ നിന്നും തൃശൂരിലേക്ക് പോകുന്ന കണ്ടെയിനർ ലോറിയാണ് ചങ്കു വെട്ടി ഭാഗത്തേക്ക് പോകുന്നതിന് പകരം വഴി തെറ്റി പുത്തൂർ – ചെനക്കൽ ബൈപാസിലേക്ക് കയറിയത്.
ലോറി അല്പദൂരം മുന്നോട്ട് പോയെങ്കിലും ബൈപ്പാസിൽ കുടുങ്ങുകയായിരുന്നു.ലോറിയുടെ ഉയരക്കൂടുതലും വലിപ്പവും കാരണം റോഡിന്റെ ഇരുവശങ്ങളിലേയും മരങ്ങളിൽ തട്ടിയതോടെ മരങ്ങൾ പൊട്ടിവീണു.
ഇതോടെ അതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കോട്ടയ്ക്കൽ പോലിസും, നാട്ടുകാരും ചേർന്ന് പൊട്ടി വീണ മരങ്ങൾ വെട്ടി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഇടുക്കിയിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
ഇടുക്കിയിൽ മലയോര ഹൈവേയിൽ കാഞ്ചിയാർ പള്ളിക്കവലക്കും പാലാക്കടക്കും ഇടയിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.
ലബ്ബക്കട ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കും പാലാക്കടയിൽ നിന്നും ലബ്ബക്കട ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ബൈക്ക് യാത്രികനായ ചോറ്റുപാറ സ്വദേശി ജി. അജേഷിന് ഗുരുതര പരിക്കേറ്റു ഇദ്ദേഹത്തിൻറെ കാലിന് ഓടിവുണ്ട് സംഭവസമയം ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു റോഡ് അരികിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്ത് മുൻപോട്ടു പോകാൻ തുടങ്ങുന്നതിന്ടെയാണ എതിരെ വന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ആലപ്പുഴയിൽ പേവിഷബാധയേറ്റ വയോധികൻ മരിച്ചു
ആലപ്പുഴ: സംസ്ഥാനത്ത് പേവിഷബാധയേറ്റ് വീണ്ടും മരണം. ആലപ്പുഴ തിരുവന്‍വണ്ടൂര്‍ ആണ് സംഭവം. തിരുവന്‍വണ്ടൂര്‍ അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്.
രണ്ടാഴ്‌ച്ച മുന്‍പാണ് ഗോപിനാഥനെ തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തി വരികയായിരുന്നു ഗോപിനാഥന്‍. വൈകീട്ട് തിരുവന്‍വണ്ടൂരില്‍ നിന്നും തിരുവല്ലയിലേക്ക് കച്ചവടത്തിനായി പോയാൽ രാത്രി 9.30 ഓടെയാണ് വീട്ടില്‍ തിരിച്ചെത്തുന്നത്.
രണ്ടാഴ്ച മുന്‍പ് തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് സൈക്കിളില്‍ വീട്ടിലേക്കു വരികയായിരുന്ന ഗോപിനാഥന്റെ പിറകേ നായ ഓടി വരികയും ഇദ്ദേഹം ഭയന്ന് റോഡില്‍ വീഴുകയുമായിരുന്നു.
തുടർന്ന് ആക്രമണത്തില്‍ നായയുടെ നഖം ഇദ്ദേഹത്തിന്റെ കാലില്‍ കൊണ്ട് മുറിവേറ്റുന്നു. എന്നാൽ ചെറിയ മുറിവായിരുന്നതിനാൽ ഇത് ഗോപിനാഥന്‍ കാര്യമാക്കിയില്ല.
പിന്നീട് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ശേഷം ചികിത്സ തേടിയിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിന് പേവിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്
മുതിർന്നവരെ നായ കടിക്കുന്നത് മിക്കപ്പോഴും കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ആകും. വീഴ്ചയിലാണ് മറ്റു ഭാഗങ്ങളിൽ കടിക്കാനുള്ള സാധ്യത കൂടുന്നത്.
എന്നാൽ ഉയരം കുറവായതിനാൽ കുട്ടികളുടെ തലയിലോ കഴുത്തിലോ മുഖത്തോ ഒക്കെ പെട്ടെന്ന് കടിയേൽക്കാം. ഇതാണ് കുട്ടികളിൽ പെട്ടെന്ന് പേവിഷബാധയുണ്ടാക്കാൻ കാരണം.
വളർത്തുമൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ കടിയേറ്റാൽ ഉടൻ പൈപ്പിന് കീഴിൽ ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് 15 മിനിട്ടെങ്കിലും മുറിവ് കഴുകയും. തുടർന്ന് എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളേയും പേവിഷം ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
മുറിവിന് ചുറ്റും മരവിപ്പ്, തലവേദന, തൊണ്ടവേദന, വിറയൽ, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി തുടങ്ങിയവയാണ് പേവിഷബാധയുടെ രോഗലക്ഷണങ്ങൾ.
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചുകഴിഞ്ഞാൽ ചിലപ്പോൾ മാസങ്ങൾക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പേ ബാധിച്ച മൃഗങ്ങളുടെ കടിയേൽക്കുന്നത് കഴുത്തിന് മുകളിലാണെങ്കിൽ പ്രതിരോധ കുത്തിവെപ്പ് ഉടൻ എടുക്കണം.









