web analytics

‘ആര്‍ക്കും വായിക്കാന്‍ പറ്റാത്ത കുറിപ്പടി വേണ്ട’

‘ആര്‍ക്കും വായിക്കാന്‍ പറ്റാത്ത കുറിപ്പടി വേണ്ട’

കൊച്ചി: രോഗികൾക്ക് ഡോക്ടര്‍മാർ എഴുതി നൽകുന്ന മരുന്ന് കുറിപ്പടി വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്ന സുപ്രധാന നിര്‍ദേശവുമായി ഉപഭോക്തൃ കോടതി.

മെഡിക്കല്‍ രേഖകള്‍ യഥാസയമം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി. എറണാകുളം പറവൂര്‍ സ്വദേശി നൽകിയ പരാതിയിലാണ് കോടതിയുടെ നിർദേശം.

എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഇക്കാര്യം നിർദേശിച്ചത്.

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ടാണ് പറവൂര്‍ സ്വദേശി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു നിര്‍ദേശം വച്ചത്. ആരോഗ്യരംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

കൂടാതെ രോഗികള്‍ക്ക് മെഡിക്കല്‍ രേഖകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസം പരിഹരിക്കണം. ഭറണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തോട് ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും കോടതി വ്യക്തമാക്കി.

ഡി ബി ബിനു അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മെഡിസെപ്; ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ ഉപഭോക്തൃ കോടതിയെ സമീപിക്കാം: സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ

കൊച്ചി: കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് കമ്പനിയുടെ ആഭ്യന്തര പരാതി

പരിഹാര സംവിധാനം ഉപയോഗിക്കാതെ നേരിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കാൻ അവകാശമുണ്ടെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെ ഉത്തരവ് ചോദ്യംചെയ്തു സമർപ്പിച്ച ഹർജി സംസ്ഥാന കമ്മീഷൻ തള്ളിക്കളഞ്ഞത്.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരംഭിച്ചിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതികൾ, സർക്കാരും ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനത്തിൽ പരിഹാരമായില്ലെങ്കിൽ മാത്രം

കോടതിയെ സമീപിക്കാൻ സാധിക്കു എന്ന നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ കമ്മീഷൻ നേരത്തെ ഉത്തരവ് നൽകിയിരുന്നു.

ഇതിനെതിരെ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ സമർപ്പിച്ചത്.

മെഡിസെപ്പ് പ്രകാരം ഇൻഷുറൻസ് ക്ലെയിം ലഭിച്ചില്ലെന്ന എറണാകുളം കറുകപ്പിള്ളി സ്വദേശിയും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ സി.ഡി ജോയിയുടെ ഇൻഷുറൻസ് ക്ലെയിം നിരസിച്ചതുമായി

ബന്ധപ്പെട്ട് ജില്ലാ 2 മീഷനിൽ നൽകിയ പരാതിയിൽ സർക്കാരിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിൽ പോകാതെ തന്നെ നേരിട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കാനാവില്ല എന്ന് ഇൻഷുറൻസ് കമ്പനി വാദം ഉയർത്തി.

ഈ വാദം നിരാകരിച്ച എറണാകുളം ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ശരി വച്ചുകൊണ്ടാണ് സംസ്ഥാന കമ്മീഷൻ പ്രസിഡണ്ട് ജസ്റ്റിസ് ബി സുധീന്ദ്രകുമാർ, ജുഡീഷ്യൽ അംഗം ഡി. അജിത് കുമാർ എന്നിവരുടെ ബെഞ്ച് ഉത്തരവ് നൽകിയത്.

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം വകുപ്പ് 100 പ്രകാരം ഏതൊരു ഉപഭോക്താവിനും സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഉപഭോക്തൃ കോടതികളെ സമീപിക്കാം എന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി.

Summary: In a significant ruling, the Consumer Court has directed that doctors’ prescriptions must be written legibly so that patients can read them. The court also emphasized that medical records should be properly provided to patients. The verdict came in response to a complaint filed by a resident of Paravoor, Ernakulam.

spot_imgspot_img
spot_imgspot_img

Latest news

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

Other news

ഗൾഫിൽ നിന്ന് അവധിക്കെത്തി; മലപ്പുറത്ത് വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം

ഗൾഫിൽ നിന്ന് അവധിക്കെത്തി; മലപ്പുറത്ത് വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം മലപ്പുറം: പെരുവള്ളൂർ പറമ്പിൽ...

ഗ്രീൻലൻഡിനായി ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

വാഷിങ്ടൺ: ലോകത്തെ വീണ്ടും ഒരു സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ച ഗ്രീൻലൻഡ് വിവാദത്തിൽ...

ഷിംജിത പകര്‍ത്തിയത് ഏഴു വീഡിയോകള്‍; അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല, ദീപക് മരിച്ചത് മനംനൊന്ത്; റിമാന്‍ഡ് റിപ്പോര്‍ട്ട്

ഷിംജിത പകര്‍ത്തിയത് ഏഴു വീഡിയോകള്‍; അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല, ദീപക്...

‘ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ്

മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ് കോഴിക്കോട് ∙ ലൈംഗികാതിക്രമ...

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം ആലപ്പുഴ: ഉപയോഗശൂന്യമായി...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

Related Articles

Popular Categories

spot_imgspot_img