രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍
സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട് സന്ദർശിക്കും. രാവിലെ 10നു കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഇരുവരും എത്തുക.
തുടർന്ന് കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തും. മറിച്ച് പ്രതികൂല കാലാവസ്ഥയാണെങ്കില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാനും ആണ് പദ്ധതി.
അതേസമയം വയനാട്ടിലെത്തുന്ന ഇരുവര്‍ക്കും ഇന്നു പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലിന്റെയും സോണിയയുടെയും ഒരുമിച്ചുള്ള വരവ്.
സ്വകാര്യസന്ദര്‍ശനം എന്ന നിലയിലാണ് യാത്രയെന്നതിനാല്‍ ഇതുവരെ മറ്റു പരിപാടികള്‍ ക്രമീകരിച്ചിട്ടില്ല എന്നാണ് വിവരം.
രാഹുൽ ഗാന്ധിക്ക് കമ്മീഷന്റെ മറുപടി
ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണം വീണ്ടും ഉന്നയിച്ച രാഹുൽ ഗാന്ധിയെ പ്രതിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.
കോൺഗ്രസ് അനുകൂല വോട്ടർമാരെ തെരഞ്ഞ് പിടിച്ച് ഒഴിവാക്കി എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ യാഥാർഥ്യമില്ലെന്നാണ് കമ്മീഷന്റെ നിലപാട്.
വോട്ടർ പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ മറുപടി നൽകി.
“വോട്ടുകൾ ക്രമാതീതമായി നീക്കം ചെയ്യപ്പെടുന്നു, പ്രത്യേകിച്ച് കോൺഗ്രസ് അനുകൂല വോട്ടർമാരെ ലക്ഷ്യമാക്കിയാണ് നടപടി നടക്കുന്നത്” എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ആരോപണം
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്.
കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലം ഉദാഹരിച്ച്, 2023ലെ തെരഞ്ഞെടുപ്പിനിടയിൽ 6018 വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി അദ്ദേഹം പറഞ്ഞു.
“കോൺഗ്രസ് അനുകൂല വോട്ടർമാരെയാണ് ലക്ഷ്യമിട്ട് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ഇത് വോട്ടു കൊള്ള (Electoral Theft) ആണ്.
പ്രധാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇതിന് സംരക്ഷണം നൽകുന്നു” എന്നാണ് രാഹുലിന്റെ പരാമർശം.
Summary: Congress leaders Rahul Gandhi and Sonia Gandhi will visit Wayanad today. They are scheduled to arrive at Karipur Airport at 10 AM.