യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് പിടിയിൽ
മലപ്പുറം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെയാണ് (35) അറസ്റ്റ് ചെയ്തത്.
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ തേഞ്ഞിപ്പാലം പൊലീസ് ആണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ചയാണ് ഇയാൾക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തെ തുടർന്ന് ജമാല്‍ പഞ്ചായത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയ്യാറായില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
എന്നാല്‍, ലഹരി മാഫിയയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസില്‍ കുരുക്കി വേട്ടയാടുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആണ് കോണ്‍ഗ്രസ് പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും
ഡൽഹി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്.
എംഎൽഎക്കെതിരായ ആരോപണത്തിൽ എഐസിസി വിവരങ്ങൾ തേടി. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി.
ആരോപണങ്ങൾ പുറത്ത് വരും മുൻപേയും രാഹുലിനെതിരെ എഐസിസിക്ക് പരാതികൾ കിട്ടിയിരുന്നതായാണ് വിവരം.
ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ നീക്കം.
യുവ നേതാവിനെതിരെ യുവ നടി നടത്തിയ വെളിപ്പെടുത്തല്‍ ആണ് വ്യാപക ചർച്ചക്ക് വഴി വെച്ചത്. ഇവർ ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ള ചർച്ചാ വിഷയം.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എഴുത്തുകാരി ഹണി ഭാസ്‌കരന്‍ രംഗത്തെത്തി. ‘രാഹുല്‍ മാങ്കൂട്ടം-അനുഭവം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരന്‍ തുറന്നെഴുതിയത്.
Summary: Congress leader and Pallikkal Mandalam Congress Committee president, as well as panchayat member, Mohammed Abdul Jamal (35) has been arrested by police in Malappuram for allegedly exploiting a woman under the false promise of marriage.









