web analytics

കരിപ്പൂരിൽ ഉംറ തീർത്ഥാടകന് ക്രൂരമർദ്ദനമേറ്റെന്ന് പരാതി; ഹിന്ദി സംസാരിക്കുന്ന ആറു പേർ ചേർന്ന് മർദ്ദിച്ചെന്ന് റാഫിദ്

കരിപ്പൂർ വിമാനത്താവളത്തിൽ പാർക്കിംഗ് ഫീസിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഉംറ തീർത്ഥാടകന് ക്രൂരമർദ്ദനമേറ്റെന്ന് പരാതി. വിമാനത്താവളത്തിലെ ടോൾ ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് ആക്ഷേപം. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനും സഹോദരനും നേരെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം നടന്നത്. ഉംറ കഴിഞ്ഞ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ റാഫിദും ഉമ്മയും 30 മിനുട്ടിനുള്ളിൽ ടോൾ പ്ലാസയിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. എന്നാൽ ഒരു മണിക്കൂറിന്റെ ചാർജ് ടോൾ പ്ലാസ ജീവനക്കാർ റാഫിദിനോട് ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതോടെ ജീവനക്കാർ അസഭ്യം പറഞ്ഞതായി പരാതിയിലുണ്ട്.

തുടർന്ന് റാഫിദിനെയും സഹോദരനെയും കാറിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി മർദ്ദനം തുടങ്ങി. കുടുംബം നോക്കി നിൽക്കേ റാഫിദനെയും സഹോദരനെയും ക്രൂര മർദ്ദനത്തിനിരയാക്കിയെന്നാണ് പരാതി. ഇതിന് പിന്നാലെ നൽകിയ പരാതിയിൽ ഹിന്ദി സംസാരിക്കുന്ന ആറു പേർ ചേർന്ന് മർദ്ദിച്ചതായി റാഫിദ് പറയുന്നു

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

Related Articles

Popular Categories

spot_imgspot_img