web analytics

21 ഐ ​ഫോ​ണു​ക​ളു​ൾ​പ്പെ​ടെ 35 സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വടക്കോട്ട് പോയി; ഡി.​ജെ. അ​ല​ൻ വാ​ക്ക​റു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ സിസിടിവിയുടെയും വൻ പോലീസ് സന്നാഹത്തിന്റേയും കണ്ണുവെട്ടിച്ച് നടത്തിയ മോഷണത്തിന്റെ ചുരുളഴിക്കാനാവാതെ പോലീസ്

കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്ത ഡി.​ജെ. അ​ല​ൻ വാ​ക്ക​റു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ കൂ​ട്ട​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം​പോ​യ സംഭവത്തിൽ ഇരുട്ടിൽ തപ്പി പോലീസ്. 21 ഐ ​ഫോ​ണു​ക​ളു​ൾ​പ്പെ​ടെ 35 സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ഷ്ട​മാ​യെ​ന്നാ​ണ് മു​ള​വു​കാ​ട് പൊ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി. എ​ന്നാ​ൽ, പ​രാ​തി ന​ൽ​കാ​ത്ത കേ​സു​ക​ൾ ഇ​തി​ലു​മേ​റെ വ​രു​മെ​ന്നാ​ണ് സൂ​ച​ന.Complaint that the mobile phones of those who participated in DJ Alan Walker’s concert were stolen.

കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സിൽ നടന്ന ലോകപ്രശ്സ്ത നോർവീജിയൻ ഡിജെ അ​ല​ൻ വാ​ക്ക​റു​ടെ സം​ഗീ​ത​പ​രി​പാ​ടി​യിൽ പങ്കെടുത്തവരുടെ മൊബൈൽ ഫോൺ മോഷണം പോയതായി പരാതി. മുളവുകാട് പോലീസിലാണ് പരാതി ലഭിച്ചത്. 35 പേരാണ് ഇതുവരെ പരാതി നൽകിയിരിക്കുന്നത്. പരാതി നൽകാത്തവരും നിരവധിയുണ്ട്. വൻ സുരക്ഷാ സംവിധാനങ്ങൾൾ ഒരുക്കിയ പരിപാടിയിൽ ഇത്ര വലിയ മോഷണം എങ്ങനെ സംഭിച്ചെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്. ഇടക്ക് ഓൺ ആയ മൊബൈലുകളുടെ ലൊക്കേഷൻ മലബാർ കേന്ദ്രീകരിച്ചാണ് ലഭിച്ചത്. തുടർന്ന് ഈ മേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

പരിപാടി നടക്കുന്നയിടത്ത് സിസിടിവി നിരീക്ഷണവും വൻ പോലീസ് സന്നാഹവും ഒരുക്കിയിരുന്നു. ഇതുകൂടാതെ സംഘാടകരുടെ നേതൃത്വത്തിലും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇവയെല്ലാം മറികടന്ന് ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇത്രയധികം ഫോണുകൾ കവർന്നതെന്നാന്ന് പോലീസ് വിലയിരുത്തൽ. പരിപാടിക്കിടയിൽ ബോധപൂർവമായ തിരക്ക് സൃഷ്ടിച്ചായിരുന്നു മോഷണമെന്നാണ് പ്രാഥമിക നിഗമനം.

ആറായിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.പരിപാടി സ്ഥലത്തും പുറത്തും വലിയ സുരക്ഷാ സംവിധാനവും ഗതാഗത നിയന്ത്രണവും പോലീസ് ഒരുക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

പ​രി​പാ​ടി​ക്കി​ടെ ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​രും അറസ്റ്റിലായി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ഷാ​രോ​ൺ മൈ​ക്കി​ൾ, അ​ഗ​സ്റ്റി​ൻ റി​ജു, ആ​ൻ​റ​ണി പോ​ൾ എ​ന്നി​വ​രാണ് പിടിയിലായത്.

ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടയച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് ഇ സോ​ൺ എ​ൻറ​ർ​ടെ​യ്ൻ​മെ​ൻറ്​​സി​ൻറെ സം​ഘാ​ട​ന​ത്തി​ൽ സ​ൺ​ബേ​ൺ അ​റീ​ന ഫീ​റ്റ് അ​ല​ൻ വാ​ക്ക​ർ എ​ന്ന സം​ഗീ​ത​നി​ശ നടന്നത്. വാ​ക്ക​ർ വേ​ൾ​ഡ് എ​ന്ന പേ​രി​ൽ അ​ല​ൻ വാ​ക്ക​ർ രാ​ജ്യ​ത്തു​ട​നീ​ളം പ​ത്ത് ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യി​ലൊ​ന്നാ​യി​രു​ന്നു കൊ​ച്ചി​യിൽ ന​ട​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ...

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍ ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ...

യാത്രക്കിടയിലെ ശുചിമുറി പ്രശ്നത്തിന് ഡിജിറ്റൽ പരിഹാരം; ‘ക്ലൂ’ ആപ്പ് ഡിസംബർ 23-ന്

യാത്രക്കിടയിലെ ശുചിമുറി പ്രശ്നത്തിന് ഡിജിറ്റൽ പരിഹാരം; ‘ക്ലൂ’ ആപ്പ് ഡിസംബർ 23-ന് തിരുവനന്തപുരം:...

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ കോഴിക്കോട്: ലഹരിക്കടിമയായ മകനെ...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

Related Articles

Popular Categories

spot_imgspot_img