ആലപ്പുഴ: കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ബാഗും ടിക്കറ്റ് റാക്കും കവർന്നതായി പരാതി. ഇന്നലെ രാവിലെ ആലപ്പുഴ ഡിപ്പോയിലായിരുന്നു സംഭവം.Complaint of robbery of KSRTC woman conductor’s bag and ticket rack
ചെങ്ങന്നൂരിൽ നിന്നും കൊട്ടാരക്കര വഴി ആലപ്പുഴ വരെ സർവീസ് നടത്തുന്ന കെഎസ്ആർടിസിയിലാണ് മോഷണം നടന്നത്.
ടിക്കറ്റ് റാക്കും പണമടങ്ങുന്ന ബാഗും സീറ്റിൽ വച്ച് കണ്ടക്ടർ ചായ കുടിക്കാൻ പോയതായിരുന്നു. തിരികെ എത്തിയപ്പോൾ സീറ്റ് ശൂന്യമായിരുന്നു. ഇതോടെ വിവരം സ്‌റ്റേഷൻ മാസ്റ്ററെ അറിയിച്ചു.
ബസിൽ തെരച്ചിൽ നടത്തിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. ഇതോടെ കണ്ടക്ടർ പൊലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സിസിടിവികൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.