റോ​ഡി​ന് വ​ശ​ത്ത് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത് ചോദ്യം ചെയ്തു; ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് കൈ​യി​ലും കാ​ലി​ലും പൊ​തി​രെ ത​ല്ലി; ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്‌​സി​നെ മർദിച്ചത് ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​ര്‍

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്‌​സി​നെ ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​ര്‍ അതിക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം നടന്നത്. പാ​ലാ​രി​വ​ട്ടം റി​നൈ മെ​ഡി​സി​റ്റി സ​ന്ദ​ര്‍​ശി​ച്ച​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​നെ​യാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തെന്നാണ് പരാതി.

മ​ലി​ന​ജ​ല​വു​മാ​യി​യെ​ത്തി​യ ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​റാ​ണ് മ​ര്‍​ദി​ച്ച​ത്. റോ​ഡി​ന് വ​ശ​ത്ത് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​പ്പോൾ ചോദ്യം ചെയ്തതാണ് മ​ര്‍​ദ​ന​ത്തി​ന് കാ​ര​ണം.

ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് കൈ​യി​ലും കാ​ലി​ലും പൊ​തി​രെ ത​ല്ലുകയായിരുന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൃ​ത്യ​മാ​യി ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.

വാ​ഹ​ന ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന് പോ​ലീ​സ് പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img