ഒമ്പതാം ക്ലാസുകാരന്‍ ഏഴാം ക്ലാസുകാരിയായ സഹോദരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയതായി പരാതി. കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ വീട്ടില്‍വെച്ചാണ് സംഭവം.
അടുത്തിടെ പെണ്‍കുട്ടി കൂട്ടുകാരിയോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതിനെതുടർന്ന് സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു.
ശിശുക്ഷേമസമിതി പോലീസില്‍ പരാതി നൽകി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.