web analytics

കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ചയെന്നു പരാതി; ചോർത്തിയത് വാട്സാപ്പിലൂടെ, പിന്നിൽ അധ്യാപകരെന്ന്

വീണ്ടും ചോയ്ദ്യപേപ്പർ ചോർച്ച ആരോപണം. കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർന്നതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. സർവകലാശാലയുടെ സ്ക്വാഡ് പരിശോധനയിലാണ് ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയത്.

കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളജിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ടു വരെയാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടെ ചോദ്യപേപ്പർ കോളജ് അധ്യാപകർ വാട്സാപ്പിലൂടെ ചോർത്തിയെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ.

ഇതേത്തുടർന്ന് ഗ്രീൻവുഡ് കോളജിനെതിരെ സർവകലാശാല സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിനും പരാതി നൽകിയതായും സർവകലാശാല അറിയിച്ചിട്ടുണ്ട്.

320 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായും; രണ്ട് ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യക്ക് നൽകാനൊരുങ്ങി ജപ്പാൻ

E5, E3 സീരീസ് എന്നീ പ്രശസ്തമായ രണ്ട് ഷിങ്കാൻസെൻ ട്രെയിൻ സെറ്റുകൾ ഇന്ത്യയ്ക്ക് നൽകാനൊരുങ്ങി ജപ്പാൻ. 2026ന്റെ തുടക്കത്തിൽ ജപ്പാനിൽ നിന്നുള്ള ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദി ജപ്പാൻ ടൈംസിലാണ് ഇത് സംബന്ധിച്ച വാർത്ത ആദ്യം വന്നത്. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയുടെ പരീക്ഷണത്തിനും പരിശോധനയ്ക്കും സഹായിക്കുന്നതിനാണ് ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയ്ക്ക് നൽകുന്നത്.

E10 സീരീസ് ട്രെയിൻ ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായി E5, E3 സീരീസ് ഷിങ്കാൻസെൻ ട്രെയിനുകൾ ഉപയോ​ഗിച്ച് അതിവേ​ഗ ഇടനാഴിയുടെ പരീക്ഷണം നടത്തുകയും അതുവഴി പോരായ്മകൾ പരിഹരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

2030കളുടെ തുടക്കത്തിൽ യാഥാർത്ഥ്യമാകാൻ പോകുന്ന അത്യാധുനികമായ ഷിങ്കാൻസെൻ മോഡലാണ് E10 സീരീസ്. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റൂട്ടിനായി ഈ ട്രെയിൻ പരി​ഗണനയിലുണ്ട്.

കൂടുതൽ അത്യാധുനിക E10 മോഡൽ എത്തുന്നതോടെ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാനമായ അധ്യായത്തിനാണ് തുടക്കമാകുക. ആൽഫ-എക്സ് എന്നറിയപ്പെടുന്ന E10 മോഡലിന് മണിക്കൂറിൽ 400 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി തിരുവനന്തപുരം:...

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ്...

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട്...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ...

Related Articles

Popular Categories

spot_imgspot_img