കൊച്ചി: രാജ്യത്ത് പാചക വാതക വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയിലാണ് കുറവ് വന്നിരിക്കുന്നത്. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയിലെത്തി. നേരത്തെ ഇത് 1756 രൂപയായിരുന്നു.
അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മെയ് ഒന്നിന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് വരുത്തിയത്. എന്നാൽ അന്നും ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.
അതേസമയം സിലിണ്ടറിന്‍റെ വില കുറച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. അന്താരാഷ്‌ട്ര എണ്ണവിലയിലെ മാറ്റങ്ങൾ, നികുതി നയങ്ങളിലെ വ്യതിയാനങ്ങൾ, സപ്ലൈ – ഡിമാൻഡ് ഡൈനാമിക്‌സ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ തുടങ്ങിയവ വിലയിലെ ചാഞ്ചാട്ടത്തിന് കാരണമായേക്കാം.
Read Also: ആളാകാൻ പോലീസിനോട് ആവശ്യപ്പെട്ടത് ഗേൾ ഫ്രണ്ടിനെ; സിംഗിൾ സിഗ്നലായപ്പോൾ പോലീസ് വക മറുട്രോൾ