കണ്ണൂര്‍: കോളേജിലെ ഓണാഘോഷ പരിപാടിയ്ക്കിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി. കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിൽ ഇന്നലെയാണ് സംഭവം. കാറിന് മുകളിലും വാതിലിലും ഇരുന്നായിരുന്നു വിദ്യാർഥികൾ അപകടകരമായ യാത്ര നടത്തിയത്. വഴിയാത്രക്കാർ ഈ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.(College onam celebration in vehicle; license suspended)
ഇതേ തുടർന്ന് കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജിലും ഓണാഘോഷം അതിരുവിട്ടിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങളിൽ വിദ്യാർത്ഥികൾ യാത്ര ചെയ്ത സംഭവത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും കേസെടുത്തു.
വിദ്യാർത്ഥിനികൾ അടക്കമുള്ളവരാണ് കാറുകളുടെ ഡോറുകളിൽ കയറിയിരുന്ന് യാത്ര ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് സംഭവം. റോഡിൽ വലിയ രീതിയിൽ ഗതാഗത തടസം സൃഷ്ടിച്ചായിരുന്നു അതിരുവിട്ട ഓണാഘോഷം നടത്തിയത്.