കൊച്ചി: കാക്കനാട് കലക്ടറേറ്റ് ഓഫീസുകളിലെ വൈദ്യുതി കട്ട് ചെയ്ത് കെ.എസ്.ഇ.ബി. 5 മാസത്തെ കുടിശിക ഇനത്തിൽ 42 ലക്ഷം രൂപ അടക്കാനുണ്ട്. പണം അടക്കേണ്ട അവസാന തീയതിയും കഴിഞ്ഞതിനെ തുടർന്നാണ് കളക്ടറേറ്റിലെ ഫ്യൂസൂരിയത്. 30 ഓഫീസുകളിലെ വൈദ്യുതി കാണക്ഷനുകളാണ് കെഎസ്ഇബി വിച്ഛേദിച്ചത്.
കറന്റില്ലാത്തതിനാൽ കളക്ടറേറ്റിലെ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലാണ്. മൈനിംഗ് ആന്റ് ജിയോളജി, ജില്ല ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതിയില്ല. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റെവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്.