കോഴിക്കോട്: അടുക്കളയിൽ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി ചാലക്കരയിലാണ് സംഭവം. കടിയേൽക്കാതെ വീട്ടമ്മ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.(Cobra inside a pressure cooker kept in the kitchen)
പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ പാമ്പിനെ പിടികൂടുന്നവരെ വിവരമറിയിച്ചു. ശേഷം കോരങ്ങാട് സ്വദേശി എം ടി ജംഷീദ് സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് പാമ്പിനെ വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.