റാന്നി: റാന്നി അങ്ങാടി–പേട്ട ജംക്ഷൻ സമീപമുള്ള ശാസ്താംകോവിൽ ലോഡ്ജിൽ ഭീതിജനകമായ ദൃശ്യങ്ങളോടെയായിരുന്നു ചൊവ്വാഴ്ച രാത്രി.
ഒരു കുടുംബം താമസിക്കുന്ന ലോഡ്ജ് മുറിയുടെ അടുക്കളയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട അഞ്ചര അടി നീളമുള്ള മൂർഖൻ പാമ്പാണ് കണ്ടവർക്ക് ഹൃദയമിടിപ്പ് കൂട്ടിയത്.
സൽമാ നസീറും മകൻ രാജാ നസീരും വാടകയ്ക്ക് താമസിക്കുന്ന മുറിയിലെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ ആദ്യം കണ്ടത് സൽമയായിരുന്നു.
സമയം രാത്രി 8.15ഓടെ. അടുക്കളയിൽ നിന്ന് ശബ്ദം കേട്ട് പരിശോധിക്കാനെത്തിയപ്പോൾ പാത്രങ്ങളുടെ ഇടയിൽ ഭീകരമായി തല ഉയർത്തി നിൽക്കുന്ന പാമ്പിനെയാണ് അവർ കണ്ടത്.
പാമ്പിനെ കണ്ടയുടൻ സൽമയും മകനും പുറത്തെക്കേക്ക് ഓടിയിറങ്ങി സഹായത്തിനായി നിലവിളിച്ചു.
പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി നിന്ന അഞ്ചര അടി നീളമുള്ള മൂർഖൻ പാമ്പ് ഒരു മണിക്കൂറോളം ഭീതി പരത്തി.
വാർത്ത അറിഞ്ഞതോടെ പാമ്പുപിടിത്തക്കാരൻ മാത്തുക്കുട്ടി സ്ഥലത്തെത്തി
വാർത്ത അറിഞ്ഞതോടെ പാമ്പുപിടിത്തക്കാരനായ ഉതിമൂട്ടിൽ സ്വദേശിയായ മാത്തുക്കുട്ടി വേഗത്തിൽ സ്ഥലത്തെത്തി.
പാമ്പ് അടുക്കളയിൽ പാത്രങ്ങളും ബക്കറ്റുകളും ഇടയിൽ ഒളിച്ചിരുന്ന സാഹചര്യത്തിൽ പിടികൂടൽ ഏറെ പ്രയാസകരമായിരുന്നുവെങ്കിലും മാത്തുക്കുട്ടി തന്റെ പരിചയസമ്പത്തോടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ മൂർഖനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.
കൊല്ലം അഞ്ചലിൽ ഏഴുപേരെ ആക്രമിച്ച് തെരുവുനായ; നാട്ടുകാർ നായയെ തല്ലിക്കൊന്നു
സുരക്ഷിതമായി പിടികൂടി പുറത്തിറക്കി; വൻ അപകടം ഒഴിവായി
മാത്തുക്കുട്ടിയുടെ ഇടപെടൽ കാരണം വലിയൊരു അപകടം ഒഴിവായി
റാന്നി പമ്പാനദിക്കരയിലേക്കു നീളുന്ന വലിയതോടും കനത്ത പുല്ലുവളർച്ചയും പാറപ്രദേശങ്ങളും ഉള്ളതിനാൽ മൂർഖൻ, പെരുമ്പാമ്പ് എന്നിവയുടെ സാന്നിധ്യം ഇവിടെ സാധാരണമാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഈ പ്രദേശത്ത് മൂന്ന് പാമ്പുകളെയാണ് കണ്ടെത്തിയത്.
പ്രദേശവാസികൾ അധികാരികളോട് പാമ്പു നിരീക്ഷണവും അവബോധ പരിപാടികളും സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
പൊതുജനങ്ങൾക്ക് നിർദേശം:
വീടുകളുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക,അടുക്കളയും സ്റ്റോർ റൂമും നിരന്തരം പരിശോധിക്കുക , പാമ്പിനെ കണ്ടാൽ സ്വയം പിടിക്കാൻ ശ്രമിക്കാതെ വിദഗ്ധരെ അറിയിക്കുക
English Summary
A 5.5-foot-long cobra created panic at a lodge in Ranni after it was found in the kitchen of a rented room. Residents Salma Naseer and her son spotted the snake among vessels.Snake catcher Mathukutty arrived quickly and safely captured it, preventing a major incident. The area near the Pamba River is prone to snake sightings.









