ബേസ്മെന്റിൽ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെ കടുത്ത നടപടി; പൂട്ടിച്ചത് 13 കോച്ചിംഗ് സെന്ററുകൾ

ഡൽഹി: റാവൂസ് എന്ന സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെ കോച്ചിങ് സെന്ററുകൾ പൂട്ടിച്ചു.Coaching centers were closed after the incident in which students died due to waterlogging

കോച്ചിങ് സെന്ററുകളിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പരിശോധന നടത്തി. ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന 13 കോച്ചിംഗ് സെന്ററുകളാണ് പൂട്ടിച്ചത്.

ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുൻസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി.

അപകടത്തിന് കാരണം അനാസ്ഥയാണെന്നും ചട്ടങ്ങൾ പാലിക്കാതെയാണ് റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു.

ലൈബ്രറിയിൽ വന്ന വിദ്യാർഥികളാണ് ഇന്നലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. റാവൂസ് സ്റ്റഡി സർക്കിളിൽ ലൈബ്രറി പ്രവർത്തിച്ചത് ബേസ്മെന്റിലായിരുന്നു.

എന്നാൽ ബേസ്മെന്റിൽ പാർക്കിങ്ങിനും സാധനങ്ങൾ സൂക്ഷിക്കാനും മാത്രമാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന കെട്ടിടത്തിന്റെ ഫയർസേഫ്റ്റി സർട്ടിഫിക്കറ്റ് പുറത്ത് വന്നു.

കനത്ത മഴയ്ക്ക് പിന്നാലെയാണ് ഡൽഹി ഓൾഡ് രാജേന്ദ്രർ നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറിയത്.

അപകടത്തില്‍ എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ, തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തിൽ മുങ്ങുകയായിരുന്നു.

വെള്ളം കയറുമ്പോൾ 40 വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. വിദ്യാർത്ഥികളാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്.

ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തി. സംഭവത്തിൽ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്ക് മന്ത്രി അതിഷി മർലേന നിർദേശം നൽകി.

സംഭവത്തിൽ ആം ആദ്മി സർക്കാരിന് എതിരെ ബിജെപി രംഗത്ത് വന്നു. സർക്കാരിൻ്റെ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവ പറഞ്ഞു. ഓടകൾ ശുചീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വീരേന്ദ്ര സച്ച് ദേവ കുറ്റപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img