കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞടുപ്പിനോടാനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹർത്താൽ. (Clash during Chevayur Bank election; Hartal tomorrow in Kozhikode)
എന്നാൽ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച തർക്കം ആരംഭിച്ചിരുന്നു. തുടർന്ന് വോട്ടര്‍മാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് കല്ലേറും ഉണ്ടായി. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു.
രാവിലെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഉച്ചയ്ക്കുശേഷവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡില്‍ വെച്ചാണ് സംഘർഷമുണ്ടായത്.
ആളൊഴിഞ്ഞ വീട്ടിൽ പ്ലസ് ടു വിദ്യാർത്ഥിനിയും യുവാവും മരിച്ച നിലയിൽ; സംഭവം കാസർഗോഡ്