തിരുവനന്തപുരം: വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം തടയാനെത്തിയ വനിതാ പ്രിൻസിപ്പലിന് അടിയേറ്റു. കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികളെ തടയുന്നതിനിടെ കസേരകൊണ്ട് തലയ്ക്ക് അടിച്ചതായാണ് വിവരം. പരിക്കേറ്റ ഹയർ സെക്കൻഡറി പ്രിയയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(clash between students in thiruvananthapuram; female principal injured)
ഇൻസ്റ്റാഗ്രാമിലെ കമന്റുകളെ ചൊല്ലി ഉണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കം പതിവായതിനെ തുടർന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒരു യോഗം ഇന്ന് സ്കൂളിൽ വിളിച്ചിരുന്നു. ഈ യോഗത്തിനിടയിലാണ് വീണ്ടും വിദ്യാർഥികൾ വീണ്ടും വാക്കു തർക്കം നടക്കുകയായിരുന്നു.
നിലവിൽ കാട്ടാക്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.