സൗന്ദര്യ സംരക്ഷണ വസ്തുക്കളിൽ മെർക്കുറി, ലെഡ് പോലുള്ള മാരക കെമിക്കലുകളുടെ സാനിധ്യം കണ്ടെത്തിയതോടെ സൗന്ദര്യ സംരക്ഷണ കാര്യത്തിൽ പ്രകൃതിദത്തമായ വഴികൾ തേടുകയാണ് നമ്മളിൽ പലരും. നമ്മളെ അലട്ടുന്ന നിരവധി ചർമ്മ പ്രശ്നങ്ങൾക്കുമുള്ള ഒരു പരിഹാരമാണ് കറുവ ഇല.
തല മുടി മുതൽ പല്ലിന്റെ വരെ ആരോഗ്യത്തിന് കറുക ഇല ഉപകരിക്കും. കറുവ ഇല ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണം എങ്ങനെയെന്ന് നോക്കാം. മുടിക്ക് തിളക്കം ലഭിക്കാനും താരൻ കുറയ്ക്കാനും ഇത് ഉപയോഗിക്കാം. കറുവ ഇല ഉണക്കി പൊടിച്ഛ് തൈരുമായി മിക്സ് ചെയ്ത് തലയിൽ തേച്ച് അല്പനേരം വെച്ച ശേഷം കഴുകി കളയുന്നത് താരൻ മാറാൻ സഹായിക്കുന്നു.
മാത്രമല്ല കറുവ ഇല മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു. കറുവ ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ചെടുത് തണുക്കാൻ വെച്ച ശേഷം ഈ വെള്ളം മുടിയിൽ ഷാംപൂ ഉപയോഗിച്ചതിന് ശേഷം ഒരു കണ്ടീഷണറായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഉപയോഗം മുടിക്ക് നല്ല തിളക്കം കിട്ടാനും മുടി ഊരി പോകാതിരിക്കാനും സഹായിക്കുന്നു.
അതുമാത്രമല്ല കറുവ ഇല പല്ലിൽ തേക്കുന്നത് പല്ലുകൾക്ക് തിളക്കവും, മോണകൾക്ക് ആരോഗ്യവും നൽകുന്നു. മുഖക്കുരു മാറ്റാനായി പൊടിച്ച കറുവയില റോസ് വാട്ടറുമായി ചേർത്ത് മുഖക്കുരുവുള്ള ഭാഗങ്ങളിൽ തേച്ച് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക , ഇത് ചർമ്മത്തിലെ കറുത്ത പാടുകൾ മാറാൻ സഹായിക്കുന്നു.
കറുവ ഇലയുടെ നീര് ടോണറായി ഉപയോഗിക്കാം. ചർമ്മത്തിന് തിളക്കവും ആരോഗ്യവും ലഭിക്കാൻ ഇത് സഹായിക്കുന്നു. പേൻ ശല്യം കുറയ്ക്കാനായി, കറുക ഇലയുടെ രൂക്ഷ ഗന്ധവും ആന്റി ബാക്റ്റീരിയൽ ഘടകങ്ങളും സഹായിക്കും, കൂടുതൽ ഗുണം ലഭിക്കാനായി കറുവയില ഉണക്കി പൊടിച്ച് നേരിട്ട് തലയിൽ തേക്കുന്നത് നന്നായിരിക്കും. വിറ്റാമിനുകൾ ആവശ്യമായ മിനറലുകൾ , ആന്റി ഓക്സിഡന്റുകള് എന്നിവയാൽ സമ്പന്നമായതിനാൽ കറുവയില ചർമ്മത്തിന് ഏറെ ഗുണം ചെയ്യും.