‘വട്ടത്തറയച്ചോ … കൊട്ടിക്കേറിക്കോ…’ പള്ളിമുറ്റത്ത് ചെണ്ടകൊട്ടാൻ പരിശീലിച്ച് വികാരിയും…!

ഇടുക്കി കോവിൽമലയിൽ കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിയായ വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമാകാൻ ഫാ.ജോമോൻ വട്ടത്തറയും.

കാഞ്ചിയാർ കോവിൽമല സെന്റ്.ജോസഫ് പള്ളിവികാരി ഫാ.ജോമോൻ വട്ടത്തറയാണ് സാംസ്‌കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിയിൽ ചെണ്ട പരിശീലനം ആരംഭിച്ചത്.

അരുണാചൽപ്രദേശ് ഡാമിൻ സെന്റ് പീറ്റേഴ്സ് പള്ളി വികാരിയായിരുന്ന ഫാ.ജോമോൻ ഒരു മാസം മുമ്പാണ് കോവിൽമല സെന്റ്.ജോസഫ് പള്ളിവികാരിയായി ചാർജെടുത്തത്.

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ഇതിനിടയിൽ മാധ്യമങ്ങളിലൂടെ സാംസ്‌കാരിക വകുപ്പിന്റെ സൗജന്യ കലാപരിശീലന പദ്ധതിയെകുറിച്ചറിയുകയും പദ്ധതിയുടെ കോർഡിനേറ്റർ എസ്.സൂര്യലാലുമായി ബന്ധപ്പെടുകയുമായിരുന്നു.

തുടർന്ന് ചെണ്ടയിൽ ഫെല്ലോഷിപ്പ് ലഭിച്ച ബാബു മാത്യുവിനെ ഫാ.ജോമോന്റെ പരിശീലകനായി നിയോഗിക്കുകയായിരുന്നു.പള്ളി വികാരിക്കൊപ്പം ഇടവകയിലെ നിരവധിപേർ ചെണ്ട പരിശീലനം ആരഭിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതൽക്കെ ചെണ്ടമേളം തന്നെ ഏറെ ആകർഷിച്ചതായും പള്ളിയിലെ തിരുനാളിന് ചെണ്ടമേളം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ഫാ.ജോമോൻ വട്ടത്തറ പറഞ്ഞു.

ഇരട്ടയാർ സെന്റ്.തോമസ് പള്ളിയിലും തങ്കമണി സെന്റ് തോമസ് പള്ളിയിലും സഹ വികാരിയായിരുന്ന ഫാ.ജോമോൻ ബഥേൽ വട്ടത്തറ ജോസഫിന്റെയും പരേതയായ ലീലാമ്മയുടെയും മകനാണ്.

പ്രായഭേദമന്യേ,സ്ത്രീ പുരുഷ വിത്യാസമില്ലാതെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾക്ക് സൗജന്യമായി കല പരിശീലിക്കാനുള്ള അവസരമാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

സൗജന്യ കലാപരിശീലന പദ്ധതിയിൽ ലളിതകലകൾ, ക്ലാസ്സിക്കൽ കലകൾ, അഭിനയ കല, നാടോടികലകൾ എന്നീ കലാ വിഭാഗങ്ങളിൽ നാൽപ്പതിൽ അധികം കലാവിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.

ഇടുക്കി ജില്ലയിൽ കട്ടപ്പന,തൊടുപുഴ,നെടുങ്കണ്ടം,അടിമാലി ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.

സമൂഹത്തിൽ കാലാവബോധം വളർത്തുകയും സാധാരണക്കാരുടെ ഇടയിൽ നിന്നും കഴിവുറ്റ കലാകാരന്മാരെ കണ്ടെത്തി വളർത്തിയെടുക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സാംസ്‌കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്.സൂര്യലാൽ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img