കോഴിക്കോട്: പത്ത്, പ്ലസ് വൺ ക്ലാസ്സുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സമരത്തിനൊരുങ്ങി കെഎസ്‌യു. പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെയാണ് കെഎസ്‌യുവിന്റെ പ്രതിഷേധം. വിഷയത്തിൽ ഗവര്‍ണര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ടെന്നും സ്വകാര്യ ട്യൂഷന്‍ സെന്ററുകളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.(Christmas exam question paper leak; KSU protest)
പരീക്ഷ റദ്ദാക്കി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണം എന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. അധ്യാപകരും സ്വകാര്യ ട്യൂഷന്‍ സെന്ററുകളും ചേര്‍ന്നുള്ള ഒത്തുകളിയുണ്ട്. മുന്‍പും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും കെഎസ്‌യു ചൂണ്ടിക്കാട്ടി.
സ്വകാര്യ ട്യൂഷന്‍ സെന്റര്‍ ലോബിയെ നിലക്ക് നിര്‍ത്താത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നുമാണ് കെഎസ്‌യുവിന്റെ ആരോപണം.