web analytics

റീ റിലീസിനൊരുങ്ങി ഛോട്ടാ മുംബൈ; ചിത്രം തീയറ്ററുകളിലെത്തുക ഈ ദിവസം

മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ വീണ്ടും തീയറ്ററുകളിലെത്തുന്നു. ജൂൺ ആറിനാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

4 കെ റീമാസ്റ്റേർഡ് പതിപ്പാണ് പ്രദർശനത്തിനെത്തുക. നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിവസമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിൽ റീ റിലീസ് നീട്ടുകയായിരുന്നു.

2007 ൽ ഇറങ്ങിയ ഛോട്ടാ മുംബൈയിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ളതാണ്. കൊച്ചിക്കാരുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആണ്.

മോഹൻലാലിന്റെ തല എന്ന കഥാപാത്രത്തിന് പുറമെ സിദ്ദിഖിന്റെ മുള്ളന്‍ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവന്‍ മണിയുടെ വില്ലന്‍ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജന്‍ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും സിനിമയിലെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളാണ് ചോട്ടാ മുംബൈയിലേത്.

സമീപകാലത്തായി റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ വീണ്ടും തീയറ്ററിലെത്തിയപ്പോൾ വൻ ലാഭം കൊയ്തിരുന്നു.

‘താന്‍ അസൂയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ജോജു’; കമല്‍ ഹാസന്റെ വാക്കുകളിൽ കണ്ണീരണിഞ്ഞ് നടൻ

ന്‍ അസൂയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ജോജു ജോർജെന്ന് കമല്‍ ഹാസൻ. ‘തഗ് ലൈഫ്’ ഓഡിയോ ലോഞ്ച് ഇവന്റിൽ വെച്ചായിരുന്നു പ്രശംസ. ഇരട്ട എന്ന ചിത്രത്തിലെ ജോജുവിന്റെ പ്രകടനം കമൽ ഹാസൻ എടുത്തു പറഞ്ഞത്.

ഉലകനായകന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞ ജോജു, എഴുന്നേറ്റു നിന്ന് കൈകള്‍ കൂപ്പിയാണ് നന്ദി അറിയിച്ചത്. ‘ജോജു എന്ന നടനെ എനിക്ക് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം കണ്ടത്. ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ അഭിനയം കണ്ട് എനിക്ക് അസൂയ തോന്നി’, കമല്‍ ഹാസന്‍ പറഞ്ഞു.

താന്‍ അവതരിപ്പിച്ച ഇരട്ട വേഷങ്ങളുമായി താരതമ്യം ചെയ്തായിരുന്നു കമല്‍ ഹാസന്‍ ജോജുവിനെ പ്രശംസിച്ചത്. സംവിധായകന്‍ മണിരത്‌നം, അഭിനേതാക്കളായ തൃഷ, സിലമ്പരസന്‍, സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ എന്നിവർ ചടങ്ങിലുണ്ടായിരുന്നു. ചെന്നൈ ശ്രീറാം എന്‍ജിനിയറിങ് കോളേജിലായിരുന്നു ഓഡിയോ ലോഞ്ച് ഇവന്റ് നടന്നത്.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

Related Articles

Popular Categories

spot_imgspot_img