web analytics

ചന്ദ്രന്റെ സാമ്പിൾ ശേഖരിക്കാൻ ചൈന; ചാങ്ഇ 6 ദൗത്യം വിജയം; വിദൂര വശത്ത് ആദ്യമായി  റോവർ  ലാൻഡ് ചെയ്യിപ്പിച്ച രാജ്യമായി ചൈന

ചന്ദ്രന്റെ വിദൂരമണ്ണ് തേടി ചൈന. ചന്ദ്രന്റെ വിദൂരവശത്തു നിന്നു സാംപിളുകൾ ശേഖരിക്കാൻ ചാങ്ഇ–6 എന്നു പേരുള്ള ഈ ദൗത്യം തുടങ്ങി. മേയ് മൂന്നിനായിരുന്നു ദൗത്യത്തിന്റെ വിക്ഷേപണം. അടുത്ത ലക്ഷ്യമായി 2030ൽ ചൈന ചന്ദ്രനിൽ മനുഷ്യരെ ലാൻഡ് ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്.

ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസം കാരണം ചന്ദ്രന്റെ ഒരു വശം എപ്പോഴും നമ്മോട് തിരിഞ്ഞായിരിക്കും ഇരിക്കുക. ചന്ദ്രന്റെ വിദൂരവശം അഥവാ ഫാർസൈഡ് എന്ന് ഇതറിയപ്പെടുന്നു. ഈ വിദൂര വശത്ത് ആദ്യമായി ഒരു റോവർ ദൗത്യം ലാൻഡ് ചെയ്യിപ്പിച്ച രാജ്യമായി ചൈന മാറി. ഇപ്പോഴിതാമറ്റൊരു ദൗത്യം ചന്ദ്രന്റെ ഈ വിദൂരവശത്ത് ഇറങ്ങിയിരിക്കുകയാണ്.

ഓർബിറ്റർ, ലാൻഡർ, റിട്ടേണർ, അസൻഡർ എന്നിങ്ങനെ നാലു ഭാഗങ്ങളടങ്ങിയതാണ് ദൗത്യം. മേയ് മൂന്നിനായിരുന്നു ദൗത്യത്തിന്റെ വിക്ഷേപണം. ഇതിനു ശേഷം എർത്ത്–മൂൺ ട്രാൻസ്ഫർ, നിയർ മൂൺ ബ്രേക്കിങ്, ലൂണാർ ഓർബിറ്റിങ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ദൗത്യം കടന്നുപോയി. ലാൻഡർ അസൻഡറിനോടൊപ്പം ഓർബിറ്റർ– റിട്ടേണർ സംയുക്തത്തിൽ നിന്നു വേർപെട്ടത് മേയ് 30നായിരുന്നു.

അപ്പോളോ ബേസിൻ എന്നയിടത്താണ് ഈ ദൗത്യം ഇറങ്ങിയത്. വിവിധ മാനദണ്ഡങ്ങൾ കണക്കാക്കിയാണ് ചൈനീസ് ബഹിരാകാശ ഏജൻസി ലാൻഡിങ്ങിന് ഈ സ്ഥലം തിരഞ്ഞെടുത്തത്. നമ്മൾ കാണുന്ന വശത്തേക്കാളും പരുക്കനായ ഉപരിതലമാണ് ചന്ദ്രന്റെ വിദൂരവശത്തുള്ളത്. എന്നാൽ അപ്പോളോ ബേസിൻ ഇതിൽ നിന്നു വിഭിന്നമായി അൽപം കൂടി മൃദുലമാണ്.പലവിധ സെൻസറുകൾ അടങ്ങിയിട്ടുള്ളതാണ് ദൗത്യം.

ഫ്രാൻസ്, ഇറ്റലി, യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഉപഗ്രഹങ്ങൾ ഇതിലുണ്ട്. പാക്കിസ്ഥാന്റെ ഉപഗ്രഹവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐക്യൂബ് 7 എന്നു പേരിട്ടിട്ടുള്ള ഒരു ചെറിയ ഉപഗ്രഹമാണ് ഇത്.

ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ബൃഹത്ത് പദ്ധതിയാണു മൂൺ എക്‌സ്‌പ്ലൊറേഷൻ പ്രോഗ്രാം.2007ൽ ആണ് ആദ്യ ചാന്ദ്ര ഓർബിറ്റർ ദൗത്യം ചൈന പൂർത്തീകരിച്ചത്. ചാങ്ഇ 1 എന്ന ഓർബിറ്റർ വിജയകരമായി. ഇതോടെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹമുള്ള അഞ്ചാമത്തെ രാജ്യമായി ചൈന മാറി. 2013ലെ ചാങ്ഇ 3 ദൗത്യത്തിലൂടെ ആദ്യ ലാൻഡറും റോവറും ചൈന ചന്ദ്രനിലെത്തിച്ചു. ചൈനീസ് ഐതിഹ്യപ്രകാരം ചാന്ദ്ര ദേവതയുടെ പേരാണു ചാങ്ഇ. ദേവതയുടെ ചന്ദ്രനിൽ ജീവിക്കുന്ന അരുമ മുയലാണ് യുടു.ചാങ്ഇ ലാൻഡറിനൊപ്പമുള്ള റോവറിനു യുടു എന്നാണു പേരു നൽകിയത്.

തുടർന്നായിരുന്നു ചാങ് ഇ 4 ദൗത്യം. ഇതുവരെ ആർക്കും ലാൻഡറോ പ്രേബോ ഇറക്കാൻ സാധ്യമല്ലാതിരുന്ന ചന്ദ്രന്റെ വിദൂരവശമാണ് ഇതുവഴി ചൈന ലക്ഷ്യമിട്ടത്. വിദൂരവശത്ത് ആദ്യമായി സോഫ്റ്റ്‌ലാൻഡിങ് വഴി ലാൻഡർ ഇറക്കാൻ ഈ ദൗത്യത്തിലൂടെ ചൈനയ്ക്കു സാധിച്ചു.പിന്നീട് ആദ്യമായി റോവറും അവിടെ ഉരുണ്ടു.

മുൻദൗത്യങ്ങളുടെ തുടർച്ചയെന്നണം യുടു-2 എന്നായിരുന്നു റോവറിന്‌റെ പേര്. പിൽക്കാലത്ത് ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിക്കാനായി ചാങ് ഇ 5 ദൗത്യവും വിട്ടു. 2020ൽ ഏകദേശം 1.7 കിലോഗ്രാം ചാന്ദ്ര സാംപിളുകൾ ശേഖരിച്ച് ദൗത്യം തിരിച്ചെത്തി.ചന്ദ്രന്റെ കാണാവുന്ന വശമായ നിയർസൈഡിൽ നിന്നായിരുന്നു ഇത്.

 

Read Also:സഞ്ജു ആരാധകർക്ക് ആവേശമായി അമ്പാട്ടി റായിഡുവിൻ്റെ പ്രഖ്യാപനം; പന്തിനൊപ്പം സഞ്ജുവും ഇറങ്ങട്ടെ

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

മഹാ നടന്മാര്‍ കേള്‍ക്കണം:അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ,ആശാ പ്രവര്‍ത്തകരുടെ തുറന്ന കത്ത് വൈറൽ

മഹാ നടന്മാര്‍ കേള്‍ക്കണം:അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ,ആശാ പ്രവര്‍ത്തകരുടെ തുറന്ന...

‘ബലൂചിസ്ഥാൻ’ പരാമർശം; നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ

നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ ഇസ്‌ലാമാബാദ്: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെ പാക്കിസ്ഥാൻ...

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു; യുവാവ് പിടിയിൽ

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു;...

രാധാ യാദവിന്റെ തകര്‍പ്പൻ ബൗളിംഗ്; ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു — ഇന്ത്യയ്ക്ക് 120 റണ്‍സ് വിജലക്ഷ്യം വനിതാ ലോകകപ്പില്‍

രാധാ യാദവിന്റെ തകര്‍പ്പൻ ബൗളിംഗ്; ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു — ഇന്ത്യയ്ക്ക് 120...

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ്...

സിഗരറ്റ് കള്ളക്കടത്ത്; കംബോഡിയയിൽ നിന്നും കൊണ്ടുവന്ന 66,000 സിഗരറ്റുകൾ പിടികൂടി

സിഗരറ്റ് കള്ളക്കടത്ത്; കംബോഡിയയിൽ നിന്നും കൊണ്ടുവന്ന 66,000 സിഗരറ്റുകൾ പിടികൂടി ന്യൂഡല്‍ഹി: നിര്‍ബന്ധിത...

Related Articles

Popular Categories

spot_imgspot_img