web analytics

സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക് ധരിക്കാതെ ഓട്ടമത്സരത്തിനിറങ്ങി, കുട്ടികളുടെ കാലിലെ തൊലി അടർന്നു; സംഭവം ഉപജില്ലാ കായിക മേളക്കിടെ

തിരുവനന്തപുരം: ഉപജില്ലാ സ്കൂള്‍ കായിക മേളക്കിടെ ഓട്ട മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ കാലിലെ തൊലി അടര്‍ന്നുമാറി. കിളിമാനൂര്‍ ഉപജില്ല കായികമേളക്കിടെയാണ് സംഭവം. സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക് ഷൂവില്ലാതെ ഓട്ട മത്സരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികൾക്കാണ് പരിക്കേറ്റത്.(Children who ran on a synthetic track without spikes had peeling skin on their feet)

മൂന്ന് വിദ്യാർത്ഥികളുടെ കാലിലെ തൊലിയാണ് അടര്‍ന്നുമാറിയത്. ഇതേ തുടര്‍ന്ന് മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂടായി കിടന്ന സിന്തറ്റിക് ട്രാക്കിൽ ഓടാനുപയോഗിക്കുന്ന സ്പൈക്ക് ഷൂവില്ലാതെ മത്സരത്തിനിറങ്ങിയപ്പോൾ കാല്പാദം പൊള്ളി തൊലി അടര്‍ന്ന് നീങ്ങുകയായിരുന്നു. കിളിമാനൂര്‍ ശ്രീപാദം സ്പോര്‍ട്സ് ഹബ്ബിലാണ് ഉപജില്ലാ കായിക മേളയുടെ ഓട്ട മത്സരങ്ങൾ നടക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

Related Articles

Popular Categories

spot_imgspot_img